ശ്രീനഗര്‍: വിഘടനവാദത്തിന്റെ പേരും പറഞ്ഞ് ഇനി കാഷ്മീര്‍ താഴ് വരയില്‍ തോക്കെടുക്കുന്നവരെ കാണുന്നിടത്തു വച്ച് തന്നെ തീര്‍ക്കുമെന്ന് കരസേന. കാഷ്മീരിനെ മോചിപ്പിക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്ന ഭീകരര്‍ക്ക് കീഴടങ്ങാനുള്ള അവസാന അവസരമാണിതെന്നും സൈന്യം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കാഷ്മീരിലെ വിഘടനവാദത്തെ പൂര്‍ണമായും തുടച്ചു നീക്കാനുള്ള ഉറച്ചനടപടികളിലേക്ക് കേന്ദ്രസര്‍ക്കാന്‍ നീങ്ങുകയാണെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. കാഷ്മീരിലെ സേനാ ചുമതലയുള്ള ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍ നടത്തിയ പത്ര സമ്മേളനം ഇതിനെ ശരിവയ്ക്കുന്നതായിരുന്നു. ആയുധം വച്ച് കീഴടക്കിയില്ലെങ്കില്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നാണ് ധില്ലന്‍ നല്‍കിയ മുന്നറിപ്പ്. വിഘടനവാദവും പാകിസ്ഥാന്‍ അനുകൂല നിലപാടും സ്വീകരിക്കുന്നവര്‍ക്ക് ഇത് അവസാന അവസരമാണെന്നാണ് ലഫ്റ്റനന്റ് ജനറല്‍ കൂടിയായ ധില്ലന്‍ വ്യക്തമാക്കിയത്. പുല്‍വാമ ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലന്‍ പറഞ്ഞു. ജമ്മുകാഷ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീവ്രവാദികള്‍ക്ക്…
Read More