ഗായിക അമൃത സുരേഷും പങ്കാളിയായ സംഗീത സംവിധായകന് ഗോപി സുന്ദറും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും അണ്‍ഫോളോ ചെയ്തതോടെയാണ് പിരിഞ്ഞു എന്ന അഭ്യൂഹം പരന്നത്. പരസ്പരം ചിത്രങ്ങള്‍ നീക്കം ചെയ്യുക കൂടി ചെയ്തതോടെ ആരാധകര്‍ ആശയക്കുഴപ്പത്തിലായി. എന്നാല്‍ ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രം വീണ്ടും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്. അമൃതയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഗോപിസുന്ദര്‍ നില്ക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘എല്ലാവര്ക്കും നല്ലൊരു ദിനം ആശംസിച്ചു കൊള്ളുന്നു’ എന്ന കുറിപ്പോടെയാണ് ഗോപിസുന്ദര്‍ ചിത്രം പങ്കുവച്ചത്. ഒപ്പം ഇരുവരും പരസ്പരം ഫോളോ ചെയ്യാനും തുടങ്ങി. അമൃതയെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. നിങ്ങള്‍ പിരിഞ്ഞില്ലേ, ഈ വാര്‍ത്ത അറിഞ്ഞതില്‍ സന്തോഷം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Read MoreTag: seperation
അതേ ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത് ! നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികയുന്നതില്‍ സഹികെട്ടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്; പൊട്ടിത്തെറിച്ച് നടി ആര്യ…
താനും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് തുറന്നുപറഞ്ഞ് നടി ആര്യ. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ സഹിക്കെട്ടാണു താരത്തിന്റെ വെളിപ്പെടുത്തല്‍. താന്‍ ‘സിംഗിള്‍ മദര്‍’ ആണെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആര്യ വ്യക്തമാക്കിയത്. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.”നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികയുന്നതിനാല്‍ മാത്രമാണു ഞാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണു കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നത്. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്. ആര്യയുടെ കുറിപ്പില്‍ പറയുന്നു. എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അദ്ദേഹം കടന്നു പോകുന്ന സാഹചര്യങ്ങളെക്കുറിച്ച് എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ അവളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരമാണ്. ആ പ്രൊഫൈലുകള്‍…
Read Moreഊരും പേരുമറിയാതെ നട്ടം തിരിഞ്ഞ കോടീശ്വര പുത്രന് ഒടുവില്‍ പിതാവിനെ തിരിച്ചുകിട്ടി; മകന്‍ തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമിലുണ്ടെന്നറിഞ്ഞ് ഡല്‍ഹിയില്‍ നിന്നും വ്യാപാരി പറന്നെത്തി; സംഭവങ്ങള്‍ തുടങ്ങുന്നത് ഒരു വര്‍ഷം മുമ്പ്…
തൃശൂര്‍: ഒരുവര്‍ഷത്തെ ഒറ്റപ്പെടലിനു ശേഷം പതിനെട്ടുകാരന് കെയര്‍ടേക്കറുടെ കഠിനപരിശ്രമത്തിനൊടുവില്‍ പിതാവിനെ തിരിച്ചുകിട്ടി. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃശൂരിലേക്കു ഒരുവര്‍ഷം മുമ്പു െകെമാറിയ കുട്ടിയെ ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റുന്നതിനു കടലാസുപണികള്‍ നടക്കുന്നതിനിടെയാണ് കുടുംബവുമായി കണ്ടുമുട്ടാനായത്. തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമാണ് സിനിമയെ വെല്ലുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത് ഒരു വര്‍ഷം മുമ്പായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. പതിനേഴുകാരന്‍ കൊച്ചിയില്‍ ട്രെയിനിറങ്ങി. ഊരും പേരും അറിയില്ല. പ്രായത്തിന് അനുസരിച്ച് സംസാരശേഷിയില്ല. നാട് മാറിയതിന്റെ പരിഭ്രാന്തിയില്‍ ബഹളംവച്ചു. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ കൗമാരക്കാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികില്‍സ. പിന്നെ, മനോനില സാധാരണ നിലയിലായപ്പോള്‍ തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പതിനൊന്നു മാസമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം. ചോദിക്കുമ്പോള്‍ പേരു മാത്രം പറയും. ‘ബിലാല്‍’ എന്നാണ് പേര്. വീട് എവിടെ, അച്ഛന്റെ…
Read More