തെന്മലയില്‍ ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ച സംഭവം ഞെട്ടലുളവാക്കുന്നു. സ്ഫോടനമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇന്നലെ രാവിലെ 8.30നാണ് തെന്മല ബെവ്‌റേജസ് കോര്‍പറേഷന്‍ മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്ക് പൊട്ടിത്തെറിച്ചത്. ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്. പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹതകളില്ലെന്നും പോലീസ് അറിയിച്ചു.
Read More