ബിഗ്ബോസ് മലയാളം സീസണ് അഞ്ചില്‍ നിന്നും നടന് സാഗര്‍ സൂര്യ പുറത്തായിരിക്കുകയാണ്. മികച്ച മത്സരാര്‍ഥിയായിരുന്ന സാഗറിന്റെ പുറത്താകല്‍ ഏവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ സാഗറിനെ ബിഗ് ബോസ് മനപൂര്വംപുറത്താക്കിയതാണെന്നും ഈ എവിക്ഷന് സത്യസന്ധമല്ല എന്നും പ്രചരണങ്ങള്‍ ഉണ്ട്. കരഞ്ഞുകൊണ്ടാണ് സാഗര്‍ മുംബൈയില്‍ നിന്നും എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസിലെ പ്രണയകഥകളെ കുറിച്ച് സംസാരിക്കുകയാണ് സാഗര്‍. തനിക്ക് സെറീനയെ ഭയങ്കര ഇഷ്ടമാണെന്നും തന്റെ അമ്മ കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള ഒരു പെണ്‍കുട്ടി സെറീനയാണെന്നും സാഗര്‍ പറയുന്നു. പല കാര്യങ്ങളും താന്‍ സെറീനയോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ തന്നോട് ഏറ്റവും അടുപ്പം കാണിച്ച വ്യക്തി സെറീനയാണെന്നും എന്നാല്‍ താന്‍ മനഃപൂര്‍വ്വം സെറീനയോട് അകലം പാലിച്ചിരുന്നുവെന്നും കാരണം ഗെയിമുമായി തങ്ങളുടെ ബന്ധം മിക്സാവാതിരിക്കാനായിരുന്നുവെന്നും സാഗര്‍ പറഞ്ഞു. തനിക്ക് സെറീനയോട് ഇഷ്ടമുണ്ട്, വളരെ ശുദ്ധമാണെന്നും ഇക്കാര്യം സെറീനയോട്…
Read More