ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കൊടുംതീവ്രവാദ ഗ്രൂപ്പുകളെന്ന് വിവരം. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ദുബായിലെ റോയല്‍ ജുവലറിയടക്കം ചില സ്വര്‍ണാഭരണ വിനിമയ സ്ഥാപനങ്ങള്‍, ഇന്ത്യയിലെ ജുവലറി ഉടമയായ മനോജ് ഗിരിധര്‍ലാല്‍ ജെയിന്, ഹാപ്പി അരവിന്ദ് കുമാര്‍, ഹവാല ഇടപാടുകാരന് അഹുല് ഫത്തേവാല എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്തിലെ നല്ലൊരു പങ്കും നടക്കുന്നത് നേപ്പാള്‍, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള റോഡ് മാര്‍ഗമാണ്. കള്ളക്കടത്ത് സ്വര്‍ണവുമായി കാരിയര്‍മാര്‍ നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിലെത്തിയാല്‍ റോഡ് മാര്‍ഗം ഇന്ത്യന്‍ അതിര്‍ത്തി കടത്തിവിടാന്‍ പ്രത്യേക വാഹനങ്ങളുണ്ടാകും. ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുചരന് നദീം. ഇവിടേക്കു മയക്കുമരുന്ന് കടത്തുന്നതും പാകിസ്താന് സ്വദേശിയായ ഇയാള്‍ നേതൃത്വം നല്കുന്ന ശൃംഖലയാണെന്നും എഫ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തേക്കുള്ള സ്വര്‍ണം കള്ളക്കടത്തിനു പിന്നില്‍ തീവ്രവാദ…
Read More