ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍. എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഭീതിപരന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ എസി റെയില്‍വേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് ഇത്തവണ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 30നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന് കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണ് ഇത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് സീരിയല്‍ കില്ലര്‍ എന്ന സംശയത്തിനു കാരണമാകുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി…
Read MoreTag: serial killer
ജോളി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ ഫോണുകള്‍ എവിടെ ? അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ജോളിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളില്‍ നിര്‍ണായക തെളിവുകളെന്ന് സൂചന…
കൂടത്തായി കൊലപാതകക്കേസുകളിലെ പ്രതി ജോളിയുടെ മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ച് ദുരൂഹതയുയരുന്നു. മൂന്ന് മൊബൈല്‍ ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നതെന്നും എന്നാല്‍ ഈ ഫോണുകള്‍ തന്റെ കൈയ്യില്‍ ഇല്ലെന്നും വെളിപ്പെടുത്തി ഭര്‍ത്താവ് ഷാജുവാണ് രംഗത്തു വന്നിരിക്കുന്നത്. ഇതില്‍ നിര്‍ണായക തെളിവുകള്‍ കണ്ടേക്കാമെന്നും ഷാജു പറയുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് വരെ അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് അടുത്ത സുഹൃത്തുക്കളുടെ കയ്യില്‍ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ഡപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. അതേസമയം പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും അതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന് പറഞ്ഞിരുന്നെന്ന് ജോളി പറഞ്ഞതായി അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ ആളുകള്‍ ദോഷം മൂലം മരിക്കുമെന്ന് ജോളി തങ്ങളോടു പറഞ്ഞെന്നും അയല്‍വാസികള്‍ വ്യക്തമാക്കുന്നു. ആദ്യ ഭര്‍ത്താവ് റോയ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ കഥ വിശ്വസിച്ചിരുന്നു. ദോഷം അകറ്റാനുള്ള പരിഹാര…
Read More”അച്ഛന്റെ സ്നേഹം ഒരിക്കലും കിട്ടിയിരുന്നില്ല. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അന്തര്‍മുഖനായിപോയി ! 33പേരെ കൊന്നു തള്ളിയ തയ്യല്ക്കാരന് പറയുന്നതിങ്ങനെ… പ്രചോദനമായത് 100 പേരുടെ ജീവനെടുത്ത അമ്മാവന്…
ഭോപ്പാല്‍: 33 ട്രക്ക് ഡ്രൈവര്‍മാരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലറിന്റെ ചെയ്തികള്‍ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കിയതെന്നായിരുന്നു പ്രതി ആദേശ് ശര്‍മ്മ പോലീസിനോടു പറഞ്ഞത് ”അച്ഛന്റെ സ്നേഹം ഒരിക്കലും കിട്ടിയിരുന്നില്ല. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അന്തര്‍മുഖനായിപോയി. ഉള്ളിന്റെയുള്ളില്‍ ഞാനറിയാതെ ഉറങ്ങിക്കിടന്ന പകയും ദേഷ്യവും വളര്‍ന്നപ്പോള്‍ എന്നെ അക്രമിയാക്കി മാറ്റുകയായിരുന്നു.” എട്ടു വര്‍ഷം കൊണ്ടായിരുന്നു ആദേശ് 33 ജീവനെടുത്തത്. സൗത്ത് ലോധ എസ്പി രാഹുല്‍ കുമാറിനോടായിരുന്നു തന്റെ കൊലപാതക വിനോദം ഖര്‍മ്മ പങ്കുവെച്ചത്. അതേസമയം അന്വേഷണത്തിനിടയില്‍ ഏറെ കൗശലക്കാരനാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഖര്‍മ്മയുടെ വാക്കുകള്‍ പോലീസ് മുഖവിലയ്ക്ക് പോലും എടുത്തിട്ടില്ല. പകല്‍ അയാള്‍ കഠിനാദ്ധ്വാനിയായ തയ്യല്‍ക്കാരനായിരുന്നു. എന്നാല്‍ തയ്യല്ക്കാരന് അയാളിലെ ഒരു വശം മാത്രമായിരുന്നു. 2010 മുതല്‍ മദ്ധ്യപ്രദേശില്‍ ഹൈവേകള്‍ കേന്ദ്രീകരിച്ച് നിരവധി ഭാഗങ്ങളില്‍ നടന്ന കൊലപാതകത്തിലെ പ്രതിയാണ് ആദേശ് ഖര്‍മ്മ. കൊല്ലാനുള്ള ഇരയെ സൗഹൃദത്തിലൂടെയാണ് ഖര്‍മ്മ കെണിയില്‍ വീഴ്ത്തിയിരുന്നത്.…
Read Moreലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ പിടിയില്‍; മുന്‍ പോലീസുകാരന് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് 80ലധികം സ്ത്രീകളെ
നിയമപാലനം നടത്തേണ്ടവര്‍ നിയമത്തെ കാറ്റില്‍ പറത്തുന്നതാണ് സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. മിഖായേല്‍ പോപ്കോവ് എന്ന മുന്‍ റഷ്യന്‍ പോലീസുകാരന് അടുത്തിടെ അറസ്റ്റിലായത് ഒരു കൊലപാതകക്കേസിലാണ്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നതായിരുന്നു പോപ്കോവിന്റെ ചെയ്തികള്‍.എണ്‍പതിലധികം സ്ത്രീകളെയാണ് ഇയാള്‍ ബലാല്‍സംഗത്തിനു ശേഷം നിര്‍ദ്ദയം കൊല ചെയ്തത്. എത്ര സ്ത്രീകളെ ഭോഗിച്ച് കൊന്നിട്ടുണ്ട് എന്ന് കോടതിയില്‍ വച്ച് ജഡ്ജി ചോദിച്ചപ്പോള്‍ താന്‍ കണക്ക് സൂഷിക്കാറില്ല എന്നായിരുന്നു പോപ്കോവിന്റെ മറുപടി. ഏകദേശം 82 സ്ത്രീകള്‍ ഇയാളുടെ ക്രുരതയ്ക്കിരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. യഥാര്‍ത്ഥ സംഖ്യ ഇതില്‍ കൂടുതല്‍ ആയിരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മനോനിലയിലെ തകരാറും ഭാര്യ വിശ്വാസ വഞ്ചന കാട്ടിയെന്ന തിരിച്ചറിവും കൊലപാതകം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. സൈബീരിയയിലെ അങ്കാര്‍സ്കിലാണ് ഇയാള്‍ കൂട്ടക്കുരുതി നടത്തിയത്. പതിനെട്ട് വര്‍ഷ കാലയളവിലാണ് പോപ്കോവ് ക്രൂരകൃത്യം…
Read More