കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ആവശ്യക്കാരില്ലാതെ വലിയ തോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഉത്പാദനം നിര്‍ത്തി പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്… വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് വാക്സിന് മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് വാക്സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കോവിഷീല്‍ഡാണ് കമ്പനി നിര്‍മിക്കുന്ന പ്രധാന കോവിഡ് പ്രതിരോധ വാക്സിന്. 100 കോടിയിലധികം ഡോസ് വാക്സിന് ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്സിന്റെ കോവോവാക്സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗംപേരും വാക്സിന് സ്വീകരിച്ചതും കോവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമൊക്കെ വാക്സിന് ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാക്സിനുവേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. പിന്നീട് വാക്സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി…
Read MoreTag: serum institute
ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ അവസാനഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ അനുമതി; പരീക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലാഴ്ച ഇടവിട്ട് രണ്ടു ഡോസ് നല്‍കും;വിവരങ്ങള്‍ ഇങ്ങനെ…
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി ലഭിച്ചു. കോവിഡ് 19 വിഷയ വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ വിലയിരുത്തിയ ശേഷം ഞായറാഴ്ച രാത്രിയോടെയാണ് ഡിസിജിഐ ഡോ. വി.ജി. സൊമാനി ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയത്. മൂന്നാംഘട്ട ട്രയല്‍ നടത്തുന്നതിനു മുമ്പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് സുരക്ഷാ ഡേറ്റ കൈമാറണമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് നാലാഴ്ച ഇടവിട്ട് രണ്ട് ഡോസ് വാക്സിനാണ് നല്‍കുന്നത്. അതായത് ആദ്യ ഡോസ് നല്കി 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് നല്‍കുന്നത്. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ സുരക്ഷയും പ്രതിരോധ ശക്തിയും വിലയിരുത്തും. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ വാക്സിന്റെ…
Read More