എറണാകുളം: അനാഥാലയത്തില്‍ നിന്ന് വീട്ടുജോലിക്കായെത്തിച്ച പെണ്‍കുട്ടിയെ വീട്ടുടമ ക്രൂര പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ വട്ടക്കാട് റോഡില്‍ പ്രകാശ് ഭവനില്‍ അജി പ്രകാശിനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ അനാഥാലയത്തില്‍ വളര്‍ന്ന പെണ്‍കുട്ടി ജോലി തേടിയാണ് എറണാകുളത്ത് എത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അജിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണ് പെണ്‍കുട്ടി. പീഡനത്തിന് ശേഷം കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കി വിടുകയായിരുന്നു. 3. 5 ലക്ഷം രൂപയോളം ശമ്പളം നല്കാനുള്ളതായി പെണ്‍കുട്ടി പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതോടെ പെണ്‍കുട്ടി കോണ്‍വെന്റില്‍ തിരികെയെത്തി. പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മുന്‍പ് ജോലിക്ക് നിന്ന പെണ്‍കുട്ടിയേയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. ഇയാളെ കൂടുതല്‍ ചോദ്യംചെയ്ത് വരുകയാണെന്നും പൊലീസ് അറിയിച്ചു.
Read More