കൊച്ചി: എല്‍എല്‍ബി ബിരുദമില്ലാതെ അഭിഭാഷക ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലെ പ്രതി ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടുതേടി. അഭിഭാഷകയായി ആലപ്പുഴയിലെ കോടതികളില്‍ ഹാജരായി തട്ടിപ്പു നടത്തിയ സെസിയെ കോടതി പല കേസുകളിലും അഭിഭാഷക കമ്മീഷനായും നിയോഗിച്ചിരുന്നു. മറ്റൊരാളുടെ റോള്‍ നമ്പര്‍ ഉപയോഗിച്ച് എൻറോള്‍ ചെയ്താണു പ്രതി തട്ടിപ്പു നടത്തിയിരുന്നത്. ആലപ്പുഴ ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നിര്‍വാഹക സമിതിയംഗമായി ഇവര്‍ മത്സരിച്ചു ജയിച്ചിരുന്നു. നിയമ ബിരുദമില്ലാതെയാണു സെസി പ്രാക്ടീസ് ചെയ്യുന്നതെന്ന വിവരം പുറത്തുവന്നതോടെ ബാര്‍ അസോസിയേഷന് സെക്രട്ടറി പോലീസില്‍ പരാതി നല്കി. തുടര്‍ന്നു ജൂലൈ 18ന് കേസ് എടുത്തു. ഒളിവില്‍ പോയ പ്രതി ആലപ്പുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നറിഞ്ഞ് ഇവിടെനിന്നു മുങ്ങി. തുടര്‍ന്നാണു മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചത്. നിര്‍ധന…
Read MoreTag: sesi xavier
വ്യാജ അഭിഭാഷക സംസ്ഥാനം വിട്ടെന്നു സംശയം; യുവതിയെ ചൊല്ലി അഭിഭാഷകർക്കിടയിൽ ഭിന്നിപ്പ്
ആലപ്പുഴ : പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്തെന്ന ആരോപണം നേരിടുന്ന സെസി സേവ്യർ സംസ്ഥാനം വിട്ടോയെന്ന് സംശയം. നോർത്ത് സി ഐ യുടെ നേതൃത്വത്തിൽ ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരുടെ ഫോണും പ്രവർത്തിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും നീക്കി. ജഡ്ജിമാരെ പോലും കബളിപ്പിച്ച യുവതിയെ പെട്ടെന്ന് പിടികൂടണമെന്ന സമ്മർദം പോലീസിനുമുണ്ട്. അഭിഭാഷകർക്കിടയിലും ഇവരെ ചൊല്ലി ഭിന്നിപ്പുണ്ടെന്ന് സൂചനയുണ്ട്. ബാർ കൗൺസിൽ രജിസ്ട്രേഷൻ രേഖകളും സർട്ടിഫിക്കറ്റുകളും പരിശോധിക്കാതെയും ഫീസ് മാത്രം വാങ്ങി അംഗത്വം നൽകിയെന്ന ആക്ഷേപവും സജീവമാണ്.
Read Moreപരീക്ഷ ജയിക്കാതെ വക്കീലായി, കോടതിയെയും കബളിപ്പിച്ചു; ഞെട്ടിത്തരിച്ച് അഭിഭാഷകരും കോടതി ഉദ്യോഗസ്ഥരും; യുവതിക്കായി തെരച്ചിൽ
ആലപ്പുഴ : മതിയായ യോഗ്യത ഇല്ലാതെ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വിജയിക്കുകയും ചെയ്ത വ്യാജ അഭിഭാഷക ഒളിവിൽ. രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് പരാതി ഉയർന്നത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാവശ്യപ്പെട്ടു ബാർ അസോസിയേഷൻ സെക്രട്ടറിയാണ് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നോർത്ത് പോലീസ് കേസും എടുത്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചായിരുന്നു ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുന്നെന്ന സംശയത്തെത്തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ നേരത്തെ ഇവർക്കു നോട്ടീസ് നൽകിയിരുന്നു. ഇവർ നൽകിയ നമ്പറിൽ ഇങ്ങനെ ഒരു പേരുകാരി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസ് നൽകിയിരുന്നത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ജയിക്കുകയും ലൈബ്രറിയുടെ ചുമതല…
Read More