ആ അമേരിക്കന്‍ കുടുംബം ഇപ്പോഴും സഹായിക്കുന്നു ! മകന്റെ രണ്ടു മക്കളുടെയും പഠനം നോക്കുന്നതും അവരാണ്; വെളിപ്പെടുത്തലുമായി സേതുലക്ഷ്മി…

മലയാളി സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് സേതുലക്ഷ്മി. ഇപ്പോഴിതാ മകന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന കഠിനകരമായ അനുഭവങ്ങളെക്കുറിച്ചും നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമുള്ള കടന്ന് വരവിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം. സേതുലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. 10 വര്‍ഷം ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അഞ്ചു വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. വലിയ വിഷമം ആയി ഇരിക്കുമ്പോള്‍ നടി തെസ്‌നിഖാന്റെ ഉമ്മ കാര്യം അന്വേഷിക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞു. അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന്‍…

Read More