തന്റെ കിഡ്‌നി ദാനം ചെയ്യാന്‍ സാധിക്കില്ലെന്ന് പൊന്നമ്മ ബാബുവിന് അറിയാമായിരുന്നു! അവര്‍ സഹായം വാഗ്ദാനം ചെയ്ത് എത്തിയതോടെ എല്ലാ സഹായങ്ങളും നിലച്ചു; അവസ്ഥ വിവരിച്ച് നടി സേതുലക്ഷ്മി

വൃക്ക തകരാറിലായ മകന് വൃക്ക വാഗ്ദാനം ചെയ്ത് നടി പൊന്നമ്മ ബാബു രംഗത്തെത്തിയിരുന്നെങ്കിലും തന്റെ വൃക്ക ദാനം ചെയ്യാനാവില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നെന്നും അവര്‍ സഹായം വാഗ്ദാനം ചെയ്ത് എത്തിയതോടെ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സഹായം പോലും നിലച്ചുവെന്നും ആരോപിച്ച് നടി സേതുലക്ഷ്മി രംഗത്ത്. മകന്‍ കിഷോറിന്റെ രണ്ട് കിഡ്‌നിയും തകരാറിലായതിനെ തുടര്‍ന്നാണ് ഒരു ഫേസ്ബുക്ക് പേജിലൂടെ സഹായഭ്യാര്‍ത്ഥനയുമായി സേതുലക്ഷ്മി രംഗത്ത് എത്തിയത്. അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ നടിക്കും മകനും സഹായവുമായി രംഗത്ത് എത്തി. ഇതിനിടെ സേതുലക്ഷ്മിയുടെ മകന് വേണ്ടി തന്റെ വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് നടി പൊന്നമ്മ ബാബുവും രംഗത്തെത്തുകയായിരുന്നു. പൊന്നമ്മ വന്നതോടു കൂടെ എല്ലാം ശരിയായി എന്ന് ആളുകള്‍ വിചാരിച്ചു. അതോടെ എല്ലാ സഹായങ്ങളും നിലച്ചു. കിഡ്‌നി കൊടുക്കാന്‍ സാധിക്കില്ല എന്ന വിവരം പൊന്നമ്മയ്ക്ക് അറിയാമായിരുന്നില്ലേ എന്നാണ് ചിലര്‍…

Read More