അച്ഛന് അപകടം സംഭവിച്ചതിനെത്തുടര്‍ന്ന് സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്. സൈക്കിളിലുള്ള കുട്ടിയുടെ ഭക്ഷണ ഡെലിവറി വീഡിയോ വൈറലായതോടെ പയ്യനെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് സൊമാറ്റോ കമ്പനി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു സ്കൂള്‍ കുട്ടി കൊണ്ടുവരുന്നതാണ് വിഡിയോയില്‍ ഉള്ളത്. അച്ഛന് അപകടത്തില്‍ പരുക്ക് പറ്റി, ഞാന്‍ അച്ഛന് പകരം എത്തിയതാണ്. പുലര്‍ച്ചെ സ്കൂളില്‍ പോകുമെന്നും പിന്നീട് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ജോലി ചെയ്യുമെന്നും കുട്ടി പറയുന്നുണ്ട്. വൈകുന്നേരം ആറു മുതല്‍ 11 വരെ സ്കൂള്‍ കുട്ടി ഡ്യൂട്ടിയിലാണെന്നാണ് ട്വീറ്റില്‍ പങ്കിട്ട വിഡിയോയില്‍ പറയുന്നു. സൈക്കിളിലാണ് ഈ സ്കൂള്‍ വിദ്യാര്‍ത്ഥി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. രാഹുല്‍ മിത്തല്‍ എന്നയാളാണ് ഈ കുട്ടി ഡെലിവറി ബോയ് ചോക്ലേറ്റ് ബോക്സ് പിടിച്ച് നില്ക്കുന്ന വീഡിയോയ്ക്കൊപ്പം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഈ 7 വയസ്സുള്ള കുട്ടി അവന്റെ അച്ഛന്റെ ജോലി ചെയ്യുന്നു’…
Read MoreTag: seven year old boy
പ്രിയപ്പെട്ട സാന്ത എനിക്ക് നല്ലൊരു അച്ഛനെ തരുമോ ? ഏഴു വയസുകാരന് സാന്റയ്ക്കെഴുതിയ കത്ത് ആരുടെയും കണ്ണു നനയിക്കും…
ഒരു ഏഴു വയസ്സുകാരന് സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. ടാരന്റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടി കത്തെഴുതിയിരിക്കുന്നത്. അവര്‍ തന്നെയാണ് അത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നതും. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാര്‍പ്പിക്കുന്ന SafeHaven of Tarrant County അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ഈ ഏഴുവയസ്സുകാരന്. ”ബ്ലേക്ക് നമ്മുടെയൊരു അഭയകേന്ദ്രത്തിലെ ഏഴുവയസ്സുകാരനാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് അവന്റെ അമ്മയാണ് അവന്റെ ബാക്ക്പാക്കില്‍നിന്നും സാന്തയ്ക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. സാന്തയെ അഭിസംബോധന ചെയ്ത് ബാലന് എഴുതിയ കത്തില്‍ അച്ഛന് ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്ന് അവന് എഴുതിയിട്ടുണ്ട്.അവര്‍ക്കെപ്പോഴും അയാളെ പേടിയായിരുന്നു. അങ്ങനെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. ഒരുദിവസം അവന്റെ അമ്മയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ആ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു.…
Read Moreകുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും അരുണിന് യാതൊരു കൂസലുമുണ്ടായില്ല ! സംഭവമറിഞ്ഞ ശേഷം ഉച്ചയ്ക്കു മട്ടന്‍ കറി കൂട്ടി ആഹാരം കഴിക്കുന്നത് കണ്ട് പോലീസുകാര്‍വരെ അമ്പരന്നു…
താന്‍ ഭിത്തിയിലെറിഞ്ഞു മരണാസന്നനാക്കിയ ഏഴുവയസ്സുകാരന് മരിച്ചെന്ന് പോലീസുകാര്‍ അറിയിച്ചിട്ടും യാതൊരു കൂസലുമില്ലാതെ പ്രതി അരുണ്‍ ആനന്ദ്. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു. ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിക്കുകയും ചെയ്തു. എന്നിട്ടും അരുണിന്റെ മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല. ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ വരെ അമ്പരന്നു. അരുണിനെതിരേ കൊലക്കുറ്റം കൂടി ചുമത്തും. അമ്മ സാക്ഷിയാകും. ഏഴു വയസ്സുള്ള കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്പിക്കല് എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അനുജനായ നാലു വയസ്സുകാരനെ ലൈംഗികമായി…
Read More