അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഏഴുവയസ്സുകാരിയ്ക്ക് മരുന്നു മാറി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്ത സംഭവത്തില്‍ നടപടി. താല്‍ക്കാലിക ജോലിക്കാരിയായ നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നല്‍കുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയില്‍ ചീട്ടെടുക്കാന്‍ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നല്‍കിയത്. പനിബാധിച്ച കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച ഒപിയില്‍ ഡോക്ടറെ കാണിച്ചിരുന്നു. പനി കുറയാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ പനിയുടെ ഗുളിക കഴിക്കണമെന്നും പനി കുറയുമ്പോള്‍ രക്തപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. ഇതുപ്രകാരമാണു കാഷ്വാലിറ്റിയുടെ സമീപത്തുള്ള നഴ്സിംഗ് റൂമിലെത്തി…
Read More