കോഴിക്കോട് പേരാമ്പ്രയില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകന് മര്‍ദിച്ചെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. ഓഗസ്റ്റ് 14ന് ആണ് കുട്ടിക്ക് മര്‍ദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.
Read More