കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് സ്വീഡനിലെ ‘സെക്സ് ചാമ്പ്യന്‍ഷിപ്പ്’. പൊതുവെ ഇത്തരം കാര്യങ്ങളില്‍ ലേശം കൗതുകം കൂടുതലായുള്ളവരാണ് മലയാളികള്‍ എന്നറിയാമല്ലോ…അതിനാല്‍ തന്നെ ട്രോളുകള്‍ പിറക്കാന്‍ അധികം താമസമുണ്ടായില്ല. ജൂണ്‍ എട്ടാം തിയതി സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ യൂറോപ്പിലെ തന്നെ ആദ്യ സെക്സ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും എന്നായിരുന്നു വാര്‍ത്ത. ട്വിറ്ററിലാണ് വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് സ്വീഡിഷ് ഫെഡറേഷന് ഓഫ് സെക്സിന്റെ ചെയര്മാന് ഡ്രാഗന് ബ്രാറ്റിച്ച് നല്കിയ അപേക്ഷ സ്വീഡനിലെ നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ നിരസിച്ചത് മുതലാണ് കാര്യങ്ങളുടെ തുടക്കം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വീഡിഷ് മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച്, തെക്കന്‍ സ്വീഡനില്‍ നിരവധി സ്ട്രിപ്പ് ക്ലബ്ബുകള്‍ നടത്തുന്ന ബ്രാറ്റിച്ച് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും, തങ്ങള്‍ക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്സും എന്ന് ഇദ്ദേഹം…
Read More