ടൈപ്പിസ്റ്റ് വീസയുടെ പേരില്‍ ഏജന്റ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നും പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാര്‍ക്ക് എതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു. കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്കി ശേഷം വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റിന് നിര്‍ബന്ധിച്ചു. ചാറ്റ് ചെയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്നും അന്‍ഷുല്‍ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്സ്ചാറ്റ് സംഘത്തിന്റെ…
Read MoreTag: sex chat
ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ… അശ്ലീല സംഭാഷണത്തിനായി അളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു
അശ്ലീല സംഭാഷണത്തിനായി ആളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എലിന്റെ പ്രത്യേക സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു. ഇത് ഫോണ്‍ ലൈംഗികതയിലേക്ക് ആളുകളെ നയിക്കുന്നു എന്ന ആക്ഷേപമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. ബിഎസ്എന്‍എല്‍ ഫോണുകളില്‍ ഇടയ്ക്കിടെ എത്തുന്ന സന്ദേശം (എസ്എംഎസ്) വഴിയാണു വരിക്കാര്‍ക്ക് ഫോണ്‍ ലൈംഗികതയിലേക്കുള്ള ക്ഷണം. മറ്റു സ്വകാര്യ കമ്പനികളും ഇത്തരത്തിലുള്ള ‘സേവനങ്ങള്‍’മുമ്പേ നല്‍കുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എല്‍എല്‍ ഇത്തരത്തില്‍ തരംതാഴ്ന്ന സേവനം ലാഭത്തിനായി ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ ’ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക 11 അക്ക കോഡ് നമ്പരും നല്കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എല്‍എല്‍ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ഒരു ഫോണ്‍ നമ്പരിലേക്കു കോള്‍ കണക്ട് ചെയ്യപ്പെടും. ഫോണ്‍ എടുക്കുന്ന യുവതിയാണു പിന്നീടുള്ള ‘സേവനങ്ങള്‍’ നല്‍കുന്നത്. വിളിക്കുന്ന ആള് യുവതിയുടെ പേര് ചോദിച്ചാല്‍ ഓരോ തവണയും ഓരോ…
Read More