രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചത്. എന്നാല്‍ ഇതിനു തുരങ്കം വയ്ക്കുന്ന നടപടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും രഹസ്യമായി നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ ഒഡീഷയിലെ ബെര്‍ഹാംപുരില്‍ അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലിംഗ നിര്‍ണയ പരിശോധനകേന്ദ്രം നടത്തിയിരുന്ന ആളും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറും അടക്കം 13 പേരെയാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തിയിരുന്ന പ്രതികള്‍, പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി, ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍…
Read More