രാജ്യത്ത് പെണ്‍വാണിഭം കൊഴുക്കുന്നു. സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് അഞ്ച് തായ്ലന്ഡ് സ്വദേശികളായ യുവതികളെ പോലീസ് രക്ഷപ്പെടുത്തി. പൂനെ പോലീസ് ക്രൈംബ്രാഞ്ചിന്റെ ഭാഗമായ സോഷ്യല്‍ സെക്യൂരിറ്റി സെല്ലാണ് യുവതികളെ രക്ഷപ്പെടുത്തിയത്. പൂനെയിലെ യെരവാദയിലാണ് സംഭവം. മസാജ് പാര്‍ലറിന്റെ മറവിലാണ് പെണ്‍വാണിഭം അരങ്ങേറിയിരുന്നത്. ജോലിയ്ക്കെന്നു പറഞ്ഞ് പൂനയിലെത്തിച്ച തായ് യുവതികളെ സംഘം പെണ്‍വാണിഭത്തിനായി നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് വിവരം. അശേകാ മാളിന് സമീപമുള്ള ജീവാങ്കാ സ്പായിലാണ് തെരച്ചില്‍ നടന്നത്. തുടര്‍ന്ന് രാംനഗര്‍ സ്വദേശിയായ ഗോപാല്‍ രമേഷ് മിശ്ര(32)യെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയ അഞ്ച് തായ് യുവതികളെയാണ് ഇവിടെ കണ്ടെത്തിയത്. ഇവരെ പിന്നീട് അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച ഷകാര്നഗറില് നടത്തിയ മറ്റൊരു റെയ്ഡില്‍ പൂന പോലീസ് ക്രൈംബ്രാഞ്ച് 26കാരിയായ യുവതിയെ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചിരുന്നു. സംഭവത്തില്‍ 39കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More