ലൈംഗികാവശ്യങ്ങള്‍ക്കായി സെക്സ് ടോയ്സ് ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. ഇവയെല്ലാം തന്നെ ഏറെ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമെല്ലാം ശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം എപ്പോഴും സുരക്ഷിതമായിരിക്കും. എന്നാല്‍ ചിലര്‍ പ്രത്യേക മനോനിലയുള്ളവര്‍ നമ്മുടെ ചുറ്റുപാടുമുള്ള വസ്തുക്കളില്‍ സെക്സ് ടോയിയുടെ സാധ്യത കണ്ടെത്തുന്നു. പലപ്പോഴും ഇത് വലിയ തോതിലുള്ള സങ്കീര്‍ണതകളിലേക്കും അപകടത്തിലേക്കുമെല്ലാം വ്യക്തികളെ നയിച്ചേക്കാം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ടുണീഷ്യയില്‍ നിന്നുള്ള നാല്പത്തിയഞ്ചുകാരിയായ ഒരു സ്ത്രീ മൂത്രാശയ അണുബാധയാണെന്ന സംശയത്തിലാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇടവിട്ട് മൂത്രം പോകുന്നു, വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവര്‍ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ സ്കാനിംഗ് പരിശോധനയിലൂടെ ഇവരുടെ മൂത്രാശയത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. മൂത്രത്തില്‍ കല്ലോ വലിയ മുഴയോ ആകാം ഇതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോഴാണ് ഇത് ചില്ലിന്റെ ഗ്ലാസ് ആണെന്ന് വ്യക്തമായത്. നാല് വര്‍ഷത്തോളമായി…
Read More