വീട്ടമ്മയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചു കൊടുത്തുവെന്ന പരാതിയില്‍ വൃദ്ധന് കുടുങ്ങി. അങ്കമാലി ജവഹര്‍ നഗര്‍ കളമ്പാടന്‍ ആന്റണിയെ (60) യാണ് വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്. ആളൂരിനടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണു മാസങ്ങള്‍ക്ക് മുന്‍പു വാട്സാപ്പിലൂടെ വിവിധ നമ്പറുകളില്‍ നിന്ന് അശ്ലീല ചിത്രങ്ങളും വിഡിയോകളും എത്തിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കി. ഫേസ്ബുക്കില്‍ നിന്നു തന്റെ മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും വീട്ടമ്മ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ വിലാസത്തിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് എടുത്തിരുന്നത്. ഇതിനാല്‍ പ്രതിയെ കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട അന്വേഷണം വേണ്ടിവന്നു. വീട്ടമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. അങ്കമാലിയിലെ വിവിധ…
Read More