അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 41,621 പേരെ കാണാതായി. 2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്കിയ കണക്കില്‍ 2019-20 കാലയളവില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന്‍ പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള് ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാകുന്നതില്…
Read MoreTag: sex work
സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് യുവതികളെ വലയിലാക്കും ! പിന്നീട് വേശ്യാവൃത്തിയിലേക്ക് തള്ളിവിടും; മലയാളി പിടിയില്‍…
ജോലി തേടി ചെന്നൈയില്‍ എത്തിയിരുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് മോഹിപ്പിച്ച് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിട്ടിരുന്ന മലയാളി പിടിയില്‍. തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്. അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒരു വീട്ടില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും എത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More