മലപ്പുറം: യാത്രക്കാരെ മര്‍ദ്ദിച്ച വിവാദത്തിന്റെ ചൂടാറും മുമ്പേ കല്ലട ബസ് വീണ്ടും വിവാദത്തില്‍. ഇത്തവണ മര്‍ദ്ദനത്തിനു പകരം പീഡനശ്രമമാണെന്ന് മാത്രം.കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച് പോലീസ് ബസ് പിടിച്ചെടുത്തു. രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് യുവതിയാണ് പരാതി നല്‍കിയതും. രാമനാട്ടുകര എത്തിയപ്പോള്‍ യാത്രയ്ക്കിടയില്‍ ഉപദ്രവം ഉണ്ടായതായി യുവതി പരാതിപ്പെട്ടതോടെ യാത്രക്കാര്‍ ഈ രീതിയില്‍ യാത്ര നടത്തേണ്ടതില്ലെന്നും തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബസ് തൊട്ടടുത്തുള്ള തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് വിട്ടത്. നേരത്തേ യാത്രക്കാര്‍ക്ക് നേരെ ഗുണ്ടായിസം കാട്ടിയതിന് വലിയ വിവാദം ഉയര്‍ത്തിയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസ് തന്നെയാണ് ഇതും. നേരത്തേ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക്…
Read MoreTag: sexual abuse
പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനും സുഹൃത്തും ബന്ധുക്കളും അറസ്റ്റില്‍ ! കല്ലമ്പലത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം വെളിയില്‍ വന്നതിങ്ങനെ…
കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനും ബന്ധുക്കളും അച്ഛന്റെ സുഹൃത്തും അടക്കം നാലുപേര്‍ അറസ്റ്റില്‍. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വിദ്യാര്‍ഥിനികളാണ്.. ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ കല്ലമ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വര്‍ഷമായി പീഡനം തുടരുകയായിരുന്നെന്നാണ് പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കല്ലമ്പലം സിഐ രാജേഷിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.
Read Moreഏഴുവര്‍ഷം മുമ്പ് മരിച്ച അമ്മയുടെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പട്ടിണിക്കിട്ടു ! ലൈംഗികമായി പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയും;കൊല്ലത്തെ നടുക്കിയ 16കാരിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മുതിരപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍. ദുര്‍മന്ത്രവാദത്തിനിടെയാണ് പെണ്‍കുട്ടി മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് പിതൃസഹോദരിമാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപിച്ചതിന് നേരത്തെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ പിടിയിലായിരുന്നു. തിരുനെല്‍വേലി ആറ്റിന്‍കരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അധ്യാപകരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയയാണു മരണ കാരണമെന്നു വ്യക്തമായി. എന്നാല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്. ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു. അച്ഛന്‍ വിദേശത്തു…
Read Moreകുമ്പിടിയാണ് കുമ്പിടി ! പകല്‍ പാര്‍ട്ടി പരിപാടികള്‍, രാത്രിയില്‍ വേറെ പരിപാടികള്‍ ! പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മഹേഷ് പണിക്കര്‍ എന്ന സാസ്‌കാരിക നായകന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
കണ്ണൂര്‍: ആദിവാസി മേഖലയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും എകെജി സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റും പാട്യം സഹകരണ ബാങ്ക് ഡയറക്ടറുമായ ചെറുവാഞ്ചേരിയിലെ മഹേഷ് പണിക്കറെ രക്ഷിക്കാന്‍ തിരക്കിട്ട നീക്കം. പ്രദേശത്ത് ആഭിചാരത്തിനെത്താറുള്ള മഹേഷ് ഇതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം അഞ്ചിന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. ഇവിടുത്തെ ആദിവാസികള്‍ മുത്തപ്പനെയും മലക്കാരിയെയും ആരാധിക്കുന്നവരാണ് ഇതു മുതലെടുത്ത് മഹേഷ് ഇവിടുള്ളവരില്‍ ആഭിചാരം അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലര്‍ക്കും ഇയാളുടെ പ്രവൃത്തിയില്‍ അമര്‍ഷവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പൂജ നടത്തുന്ന മുറി പാതി അടച്ച ശേഷം പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. അവള്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടിയതും ഇയാളെ കൈകാര്യം ചെയ്തതും. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഹേഷിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു സൂചന. എന്നാല്‍…
Read Moreതാല്‍പര്യം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ! ഫോണിലൂടെ ചങ്ങാത്തം സ്ഥാപിച്ച ശേഷം നഗ്നവീഡിയോ ചാറ്റിംഗിനായി ക്ഷണിക്കും;സ്‌ക്രീന്‍ഷോട്ട് എടുത്ത ശേഷം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തു പീഡിപ്പിക്കും;മലപ്പുറം സനൂപ് ആളൊരു വിരുതന്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് വലയിലാക്കിയ ശേഷം പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടികളുമായി ഫോണില്‍ പ്രതി ചങ്ങാത്തം സ്ഥാപിക്കും. പിന്നീട് വീഡിയോ ചാറ്റിംഗിലൂടെ കുട്ടികളുടെ നഗ്‌നചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് പകര്‍ത്തും. ഈ ഫോട്ടോ കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തും. ഇതാണ് പ്രതി സനൂപിന്റെ പതിവു രീതി. ശല്യം സഹിക്കാനാവാതെ ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പൊലിസിനു ലഭിച്ചു. കൂടുതല്‍ പേരെ ഭീഷണിപ്പെടുത്തിയതായും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കേസില്‍ കൂടുല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലിസ്. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില്‍ സനൂപിനെയാണ് മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Read Moreനടി ഭാനുപ്രിയയുടെ സഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു വിവരം;വീട്ടില്‍ നിന്ന് റെയ്ഡില്‍ കണ്ടെത്തിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ; പുറത്തു വരുന്നത് കൊടും പീഡനത്തിന്റെ കഥകള്‍…
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിയ്ക്കു നിര്‍ത്തി പീഡിപ്പിച്ച നടി ഭാനുപ്രിയയ്‌ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. ഇവര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയതിനു പിന്നാലെയാണ് റെയ്ഡില്‍ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ടി.നഗറിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയാണ് റെയ്ഡ് നടത്തിയത്. മാത്രമല്ല ജോലിക്ക് നിന്ന പെണ്‍കുട്ടികള്‍ നടിയുടെ വീട്ടില്‍ വച്ച് പീഡനത്തിനിരയായെന്നും ഇവര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടികള്‍ക്ക് ശമ്പളം കൊടുക്കുന്നില്ലെന്നു പറഞ്ഞ് ഇവരില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.മാത്രമല്ല മാതാപിതാക്കളെ കാണാനും ഭാനുപ്രിയ കുട്ടികളെ അനുവദിച്ചിരുന്നില്ല. നടിയുടെ വീട്ടില്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കാട്ടി ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. മാത്രമല്ല നടിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ്…
Read Moreറെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ റെയില്‍വെ ജീവനക്കാരുടെ ശ്രമം ! ഞരമ്പുരോഗികളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടതിങ്ങനെ…
ചെന്നൈ: സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ ലൂക്കാസ്, ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ സ്റ്റേഷന്‍ ബുക്കിംഗ് ക്ലാര്‍ക്ക് ഓടിരക്ഷപ്പെട്ടു. ബീച്ച്-വേളാച്ചേരി റൂട്ടിലെ തരമണി സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പോലീസ് പറയുന്നത്: ആണ്‍സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ സംസാരിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘമാണ് ഉപദ്രവിച്ചത്. ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ഇരുവരെയും ടിക്കറ്റ് കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു. മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. പണമില്ലെന്ന് പെണ്‍കുട്ടിയും സുഹൃത്തും തീര്‍ത്തുപറഞ്ഞതോടെ സംഘം പെണ്‍കുട്ടിയെ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ മറ്റുയാത്രക്കാരാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത തിരുവാണ്മിയൂര്‍ റെയില്‍വേ പോലീസ് രണ്ടുപ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ഓടിരക്ഷപ്പെട്ട…
Read Moreഎട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം അച്ഛന്‍ പീഡനത്തിനിരയാക്കി ! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ‘അഞ്ജന ചേച്ചി’ ലോഡ്ജിലേക്ക് വിളിച്ചപ്പോള്‍ ചതിയറിയാതെ ചെന്നു; പത്താംക്ലാസുകാരിയെ പീഡകര്‍ വലയിലാക്കിയത് ഇങ്ങനെ…
കണ്ണൂര്‍: തളിപ്പറമ്പില്‍ പത്താംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴുപേര്‍ കസ്റ്റഡിയിലാണ്. പീഡനദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും പ്രതികള്‍ പണം തട്ടാന്‍ തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും സഹോദരനും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയോട് പോലീസ് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടു കൊല്ലം മുമ്പ് അച്ഛന്‍ പീഡിപ്പിച്ച വിവരവും വെളിയില്‍ വരുന്നത്. ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടല്‍ മൂലമായിരുന്നു. ‘അനുസരണയില്ല, സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല’ എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്. എന്നാല്‍ ബ്ലാക്‌മെയില്‍ ഭീഷണിയെത്തിയതോടെയാണ് സത്യം മനസ്സിലാക്കാന്‍ അവര്‍ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടെയാണ് അച്ഛന്റെ പീഡനവും തിരിച്ചറിയുന്നത്. സെല്ലിലെ പൊലീസുകാര്‍ പെണ്‍കുട്ടിയുമായി ഏറെ നേരം…
Read Moreജോലിയ്ക്കു പരിശീലനം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കും; ഓഫീസില്‍ എത്തുമ്പോള്‍ ശീതളപാനീയം നല്‍കി മയക്കി പീഡനവും; എഞ്ചിനീയറിംഗ് ബിരുദധാരികളായ പെണ്‍കുട്ടികളെ മാത്രം ഇരകളാക്കിയിരുന്ന ഞരമ്പുരോഗി കുടുങ്ങിയത് ഇങ്ങനെ…
ചെന്നൈ: ഒരു ജോലിയ്ക്കായി നിരവധി ആളുകള്‍ വലയുന്ന ഇക്കാലത്ത് അതിന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പുകളും ചെറുതല്ല. പഠിച്ചിറങ്ങിയിട്ട് ജോലിയില്ലാതെ നടക്കുന്ന എഞ്ചിനീയറുമാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തിന്റെ ചുവടു പിടിച്ചാണ് സേലൈയാര്‍ സ്വദേശിയും കൃഷിയിറക്കിയത്. ജോലി നേടാന്‍ പരിശീലനം നല്‍കാമെന്ന് പറഞ്ഞ് ഓഫീസിലെത്തിച്ച ശേഷം പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുക്കുന്നതായിരുന്നു ഇയാളുടെ പതിവ്. എഞ്ചിനീയറിംഗ് ബിരുദമുള്ള പെണ്‍കുട്ടികളെ മാത്രമായിരുന്നു ഇയാള്‍ നോട്ടമിട്ടിരുന്നത് അതിനു ശേഷം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണി പതിവായിരുന്നു. ഒടുവില്‍ ചതി മനസിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഗതി പുറം ലോകമറിഞ്ഞത്. വൈകാതെ തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. അഴക് സുന്ദരം എന്ന പേരില്‍ അറിയപ്പെടുന്ന സെന്തില്‍ രാജ(35)യാണ് പൊലീസ് പിടിയിലായത്. സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഇയാള്‍ ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ…
Read Moreഉണ്ണി മുകുന്ദന്‍ കുറ്റാരോപിതനായ പീഡനക്കേസില്‍ വമ്പന്‍ ട്വിസ്റ്റ് ! പരാതിക്കാരി അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് കോടതിയുടെ അനുമതി; വിചാരണയ്ക്കു മുമ്പ് നടന് നിരപരാധിത്വം തെളിയിക്കാനാവുമോ ?
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ കുറ്റാരോപിതനായ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. പരാതിക്കാരി അടക്കമുള്ളവരെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. നേരത്തെ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം സ്വകാര്യ അന്യായം പരിഗണിക്കുന്ന ഉണ്ണിമുകുന്ദന് അനുദിച്ച് നല്‍കി. ഇതോടെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലെ കേസ് പുതിയ തലത്തിലെത്തി. വിചാരണ ഘട്ടത്തിന് മുമ്പ് തന്നെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയിക്കാനുള്ള ഉണ്ണി മുകുന്ദന്റെ ശ്രമത്തിന് കോടതിയുടെ ഉത്തരവ് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. തനിക്കെതിരെ അപവാദപ്രചരണം നടത്തുകയും വിവാഹം കഴിച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തുന്നതായി ഉണ്ണി മുകുന്ദനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബലാല്‍സംഗ ശ്രമമുള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി മുകുന്ദനെതിരേ ഉന്നയിച്ചിരിക്കുന്നത്. കേസും മറ്റും ഉണ്ണി മുകുന്ദന്റെ കരിയറിനെ ബാധിക്കാത്ത തരത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇത് എത്രയും വേഗം തീര്‍ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതിക്കാരെ വിചാരണയ്ക്ക്…
Read More