അടൂര്‍: സഹോരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ വിദ്യാര്‍ഥി പിടിയില്‍. കഴുത്തില്‍ കത്തിവച്ചാണ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയത്. കുട്ടികളുടെ മാതാവ് നേരത്തെ മരിച്ചിരുന്നു. പിതാവ് വിദേശത്താണ്. ഡിവൈഎസ്പി ആര്‍. ജോസ്, ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടികളുടെ അടുത്ത ബന്ധുവാണു പ്രതി. 2016 ഒക്ടോബര്‍ മുതലാണ് പീഡനം തുടങ്ങിയത്. കുട്ടികളുടെ മാതാവ് രോഗം ബാധിച്ച് ചികില്‍സാ സൗകര്യാര്‍ഥം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ കത്തി കഴുത്തില്‍വച്ചും തലയിണ മുഖത്ത് അമര്‍ത്തിയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി 12 വയസുള്ള പെണ്‍കുട്ടിയും 11 വയസുള്ള ആണ്‍കുട്ടിയും െചെല്‍ഡ് ലൈന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. അശ്ലീലദൃശ്യങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നാലെ ഇളയ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. വിവരം പുറത്തു പറഞ്ഞാല്‍…
Read MoreTag: sexual abuse
വിദ്യാര്‍ഥികളെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പസ് നല്‍കി ബന്ധുക്കള്‍; തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തി വിദ്യാര്‍ഥിനികള്‍; ഹൈക്കോടതി സാക്ഷ്യം വഹിച്ചത് അതീവ നാടകീയമായ രംഗങ്ങള്‍ക്ക്…
കൊച്ചി; കേരളാ ഹൈക്കോടതി ഇന്നലെ സാക്ഷ്യം വഹിച്ചത് അതീവ നാടകീയമായ രംഗങ്ങള്‍ക്ക്. എറണാകുളം സ്വദേശിനികളായ വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് നല്‍കിയതു മുതലാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇതേത്തുടര്‍ന്ന് ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ മൂന്നു പെണ്‍കുട്ടികള്‍ പറഞ്ഞ കാര്യം കോടതിയെ ഞെട്ടിച്ചു. തങ്ങള്‍ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയത്.കേസെടുത്തെങ്കിലും പ്രതികളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസിന്റെ വാദം. കൂടുതല്‍ അന്വേഷണം നടത്തണമെന്നും പൊലീസ്. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നു പോക്സോ പ്രകാരം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സ്‌കൂളില്‍നിന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. മൂന്നു പേരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയശേഷം, കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇവരുടെ കൂട്ടുകാരിയുടെ വീട്ടിലേക്കു മാറ്റി.പീഡനത്തിനിരയായ വിവരം വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ അറിയിച്ചപ്പോള്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ്…
Read Moreകുട്ടിയുടെ പിതാവായ പതിനേഴുകാരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് എട്ടാംക്ലാസുകാരിയെ; നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റിലായി. പതിനാലു വയസുള്ള എട്ടാംക്ലാസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് പ്രതിയെ പിടികൂടിയപ്പോഴാണ് ഇയാള്‍ക്ക് നെയ്യാറ്റിന്‍കര സ്വദേശിനിയില്‍ ഒരു കുഞ്ഞുള്ളതായി കണ്ടെത്തിയത്. നരുവാമൂട് സ്വദേശിയാണ് പ്രതി. കരമന സിഐ ആര്‍.എസ് ശ്രീകാന്താണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read Moreപാതിരാത്രിയില്‍ മുറിയിലെത്തിയ സൂപ്പര്‍സ്റ്റാറിന്റെ പ്രകടനം കണ്ട് ഞെട്ടി നടി; എതിര്‍പ്പുകള്‍ സൂപ്പര്‍താരം വകവയ്ക്കാതെ വന്നപ്പോള്‍ നടിയ്ക്ക് അതു ചെയ്യേണ്ടി വന്നു…
പാതിരാത്രിയില്‍ മുറിയിലെത്തിയ സൂപ്പര്‍താരത്തിനെതിരേ നടിയുടെ പരാതി. ബോജ്പുരി സൂപ്പര്‍താരവും പാട്ടുകാരനുമായ പവന്‍ സിങ് മര്‍ദ്ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത് സഹതാരം അക്ഷര സിംഗാണ്. പരാതിയെ തുടര്‍ന്ന് പവന്‍ സിങിനെതിരെ പോലീസ് കേസെടുത്തു.മദ്യപിച്ച് ബോധമില്ലാതെ വന്ന പവന്‍ അക്ഷരയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് തന്റെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പവനെ അക്ഷര തടഞ്ഞതാണ് പ്രകോപന കാരണമായത്. അക്ഷരയെ പവന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. അക്ഷരയെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെയും പവന്‍ തല്ലിയതായി പരാതിയുണ്ട്. കൈകള്‍ക്ക് സാരമായി പരുക്കേറ്റ അക്ഷരയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. സില്‍വാസ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അക്ഷര മുംബൈയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, അടുത്തിടെ പവന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം…
Read Moreകിം കി ഡുക്കും ലൈംഗിക പീഡനക്കുരുക്കില്‍; മലയാളികളുടെ ഇഷ്ട സംവിധായകനെതിരേ ആരോപണവുമായി രണ്ട് നടിമാര്‍ രംഗത്ത്
മലയാളികളുടെ ഇഷ്ട വിദേശ സംവിധായകന്‍ കിം കി ഡുക്കും ലൈംഗികാരോപണക്കുരുക്കില്‍. ദക്ഷിണ കൊറിയന്‍ സംവിധായകനായ കിമ്മിനെതിരേ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് രണ്ടു നടിമാര്‍ ആരോപണം ഉന്നയിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ പലതവണ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും മുറിയില്‍വച്ചു പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. സംവിധായകനെ കൂടാതെ, നടനായ ചോ ജയ്ഹ്യൂന് എതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനാല്‍ അദ്ദേഹത്തിന്റെ സിനിമയിലെ പ്രധാനകഥാപാത്രത്തില്‍നിന്നു തഴയപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു നടിയുടെ ആരോപണം.2013ല്‍ ‘മോബിയസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക് മര്‍ദ്ദിച്ചെന്നും സ്‌ക്രിപ്റ്റില്‍ ആദ്യം ഇല്ലാതിരുന്ന ഒരു ‘സെക്സ്’ സീനില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഈ നടി കഴിഞ്ഞ വര്‍ഷം കിം കി ഡുക്കിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. മര്‍ദിച്ചെന്ന കുറ്റത്തിന് കോടതി കിം കി ഡുക്കിന് 5000 യുഎസ് ഡോളര്‍ പിഴ ചുമത്തി. ലൈംഗിക ചൂഷണ കുറ്റത്തിന്…
Read Moreമകളുടെ കൂട്ടുകാരിയെ പലര്‍ക്കും കാഴ്ചവച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍; പീഡനത്തിനിരയാക്കിയത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ…
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ച മധ്യ വയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ കൂട്ടുകാരിയെയാണ് ഇയാള്‍ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഗോവിന്ദ് എന്നായാളെയാണ് ബഞ്ചാറ പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ഇടയ്ക്ക്വെച്ച് പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ പരാതിക്കാരിയുടെ സഹപാഠിയാണ്. സ്‌കൂളില്‍ പോകാത്തതിനാല്‍ സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ ചെല്ലാറുണ്ട്. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഗോവിന്ദ് പരിചയപ്പെടുന്നത്. വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച് പലര്‍ക്കും കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിനുശേഷമാണ് വേശ്യാവൃത്തി ചെയ്യാന്‍ ഗോവിന്ദ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചത്. അറസ്റ്റിലായ ഗോവിന്ദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Read Moreഅയാള്‍ വന്നത് എന്നെ ഒരു മാംസക്കഷണം പോലെ വില്‍ക്കാന്‍ തയ്യാറായി ആയിരുന്നു; ആ ചങ്കൂറ്റം കണ്ട് എന്റെ നിയന്ത്രണം വിട്ടു; എല്ലാം വെട്ടിത്തുറന്നു പറഞ്ഞ് അമലാപോള്‍
മലയാളിയായ തെന്നിന്ത്യന്‍ നടി അമലാപോളിനോട് അപമര്യാദയായി സംസാരിച്ച തമിഴ് വ്യവസായിക്കെതിരേ നടി നിയമനടപടി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമാരംഗത്തുനിന്ന് നിരവധിയാളുകള്‍ ഇക്കാര്യത്തില്‍ അമലയ്ക്ക് പിന്തുണയുമായി എത്തിയത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാലാണ് നടിയ്ക്ക് വലിയ പിന്തുണനല്‍കിയത്. അമലയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വിശാലിനും തന്നെ പിന്തുണച്ചവര്‍ക്കും മറുപടി ട്വീറ്റുമായി രംഗത്തു വന്നിരിക്കുകയാണ് അമലപോള്‍. എന്നോടൊപ്പം നിന്നതിന് വിശാലിന് നന്ദി. ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പു വരുത്തിയതിന് . ഇതെല്ലാ സ്ത്രീകളുടെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ വിട്ടു കളയരുത്. നമുക്കുവേണ്ടി നാം തന്നെ ഉര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസകഷണം പോലെ കച്ചവടം ചെയ്യാനൊരുങ്ങിയാണ് അയാള്‍ വന്നത്. ആ ചങ്കൂറ്റം കണ്ടപ്പോള്‍ lന്റെ നിയന്ത്രണം വിട്ടുപോയിയെന്നും അമല ട്വീറ്റില്‍ പറയുന്നു.
Read Moreതന്നോട് അശ്ലീലം പറഞ്ഞ വ്യവസായിക്ക് എട്ടിന്റെ പണി കൊടുത്ത് നടി അമലാപോള്‍; നടിയോട് അഴകേശന്‍ പറഞ്ഞത് കേട്ടാലറയ്ക്കുന്ന വാക്കുകള്‍…
അമലാപോള്‍ എന്നും വാര്‍ത്താതാരമാണ്. സിനിമയുടെ പേരിലായാലും വിവാദങ്ങളുടെ പേരിലായാലും നടി എപ്പോഴും സജീവമാണ്. തന്നോട് അശ്ലീലം പറഞ്ഞ വ്യവസായിക്ക് എട്ടിന്റെ പണി കൊടുത്താണ് നടി ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശന്‍ എന്നയാളെ ആണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടി. നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ടി. നഗറിലെ ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുന്നതിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീല സംഭാഷണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അമലാ പോളിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അമല പറയുന്നതിങ്ങനെ…’മലേഷ്യയിലെ ഒരു പരിപാടിക്കായി നൃത്തപരിശീലനം നടത്തുകയായിരുന്നു ഞാന്‍. പരിശീലനത്തിനിടെ ഞാന്‍ തനിച്ചായിരുന്നപ്പോള്‍ ഇയാള്‍ എന്റെ അടുത്തുവന്നു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന രീതിയില്‍ സംസാരിച്ചു. സെക്ഷ്വല്‍ ഫേവേഴസ് ആവശ്യപ്പെട്ടു. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു. സുരക്ഷയില്‍…
Read Moreമോഡലാക്കാമെന്ന വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ ഇന്ത്യയില്‍ കൊണ്ടു വന്ന് പീഡിപ്പിച്ചു; പിന്നീട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ബംഗളുരുവില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
ബംഗളുരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശ്രീലങ്കന്‍ പെണ്‍കുട്ടിയെ മോഡലിംഗ് വാഗ്ദാനം നല്‍കി ഇന്ത്യയിലെത്തിച്ച ശേഷം പീഡിപ്പിക്കുകയും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹാവേരി സ്വദേശി സതീഷ് ആണ് പിടിയിലായത്. മോഡലിംഗില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ മുംബൈയിലെത്തിച്ചത്. ബോളിവുഡില്‍ സ്വാധീനമുള്ള വ്യക്തിയാണ് താനെന്ന് പെണ്‍കുട്ടിയെയും കുടുംബത്തേയും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് കഴിഞ്ഞ നവംബറില്‍ പെണ്‍കുട്ടിയും അമ്മയും മുംബൈയിലെത്തിയത്. ഹോട്ടലിലെത്തിച്ച ശേഷം സ്‌ക്രീനിങ് ടെസ്റ്റ് എന്ന പേരില്‍ മുറിയില്‍ വിളിപ്പിച്ച് ജ്യുസില്‍ ഉറക്കമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരേയും ബാംഗ്ലൂരില്‍ എത്തിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപയും തട്ടിയെടുത്തു. പിന്നീട് പെണ്‍കുട്ടിയെയും അമ്മയേയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ കടന്നു കളഞ്ഞതായി മനസ്സിലാക്കിയതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാംഗലൂരുവില്‍ സന്നദ്ധ സംഘടനയുടെ കൗണ്‍സിലിങിന് വിധേയരാക്കിയ…
Read Moreപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിര കൂട്ടിക്കൊണ്ടു പോയത് സ്വകാര്യ റിസോര്‍ട്ടിലേക്ക്; പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പോലീസുകാരനും; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ രാത്രികാലങ്ങളില്‍ പതിവായി വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ ഇവര്‍ നിരവധി പേര്‍ക്ക് കാഴ്ചവച്ചതായി തെളിഞ്ഞു. പുന്നപ്ര സ്വദേശിയായ ആതിര(24) തന്നെ സ്വകാര്യ റിസോര്‍ട്ടില്‍ നാര്‍ക്കോട്ടിക് സെല്ലിലെ പോലീസുകാരന് എത്തിച്ചു നല്‍കിയിരുന്നതായി പെണ്‍കുട്ടി തന്നെ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ്. മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തിയ ശേഷമായിരുന്നു തന്നെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി വനിതാ എസ്‌ഐ എ.ജെ. ശ്രീദേവി പറഞ്ഞു. അറസ്റ്റു ചെയ്ത ആതിരയെ കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ചയാണ് ആതിരയെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്നു പോലീസില്‍ ഏല്‍പ്പിച്ചത്. കുറച്ചു നാളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍…
Read More