ലോക കോടീശ്വരനും സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സിഇഒയുമായ ഇലോണ്‍ മസ്കിനെതിരേലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ് രംഗത്ത്. 2016-ല്‍ മസ്ക് വിമാനത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നല്‍കിയെന്നുമാണ് ആരോപണം. 2018-ലാണ് സ്പേസ് എക്സ് എയര്‍ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയതെന്നാണ് പറയുന്നത്. സ്പേസ് എക്സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഇതിനു പകരമായി കുതിരയെ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ ഒരു സുഹൃത്ത് വഴിയാണ് പുറത്തുവന്നത്. മസ്കിന്റെ ഗള്ഫ്സ്ട്രീം ജി650ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം. എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍…
Read MoreTag: sexual allegations
ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതം! മാനദണ്ഡമനുസരിച്ചാണ് ഇന്റര്‍വ്യൂ നടത്തിയതും ലിസ്റ്റ് അയച്ചതും; വീട്ടമ്മയുടെ ലൈംഗികാരോപണത്തിന് മറുപടിയുമായി ഉദയനാപുരം പ്രസിഡന്റ്…
കോട്ടയം:വീട്ടമ്മ തനിക്കു നേരെ ഉന്നയിച്ച ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍. സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിനെതിരേ ആരോപണമുയര്‍ന്നത് പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. പത്രസമ്മേളനത്തിലൂടെയായിരുന്നു യുവതി പ്രസിഡന്റിനെതിരേയും പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിനെതിരേയും രംഗത്തു വന്നത്. എന്നാല്‍ അഴിമതി ആരോപണവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പഞ്ചായത്തിലെ അംഗന്‍വാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനങ്ങളില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്നായിരുന്നു പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ ശരിവെക്കുന്നതായിരുന്നു യുവതിയുടെയും ആരോപണങ്ങള്‍. താന്‍ വിധവയും ഒരു കുട്ടിയുടെ മാതാവുമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ തന്റെ അമ്മയോടൊപ്പമാണ് താമസം. 2017 മെയ് 23മുതല്‍ നവംബര്‍ 20 വരെ ആറ് മാസക്കാലം ഉദയനാപുരം വില്ലേജില്‍ അംഗന്‍വാടി ഹെല്‍പ്പര്‍ ആയിരുന്നു. രണ്ടാം ഘട്ടമായി 180 ദിവസവും ജോലി ചെയ്തിട്ടുണ്ട്. സ്ഥിരം തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍വ്യൂവിന് പോയി. നിയമനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ആന്വേഷിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ്…
Read More