മലപ്പുറം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മലയാളി യുവതിയെ മലപ്പുറം സ്വദേശി ബംഗളുരുവില്‍ ചെന്ന് പീഡിപ്പിച്ചെന്ന് പരാതി. യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം നാട്ടിലേക്ക് മുങ്ങിയ വളാഞ്ചേരി സ്വദേശി അജ്മല്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേസ്ബുക്കിലൂടെയാണു ബംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു . സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരേ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.
Read MoreTag: sexual assalt
അതേടാ ഇതാ ഞങ്ങളുടെ തമ്പുരാന്‍ ! പീഡനാരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന പി.കെ ശശി ഡിവൈഎഫ്‌ഐക്കാര്‍ക്ക് ഷൊര്‍ണൂരിന്റെ തമ്പുരാന്‍; ശശിയ്ക്ക് തമ്പുരാന്‍ നിലപാടുകള്‍ ഉണ്ടെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍…
ഷൊര്‍ണൂര്‍: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ലൈംഗികാരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന എംഎല്‍എ പികെ ശശി. ഷൊര്‍ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ‘തമ്പുരാന്‍’ എന്ന്. സിപിഐ നേതാക്കളില്‍ ഒരാള്‍ പരിഹാസ രൂപേണ പറഞ്ഞ വാചകം അലങ്കാരമായി ജില്ലയിലെ ഡിവൈഎഫ്‌ഐ ഏറ്റെടുത്തതോടെ ശശിയെ വാഴ്ത്തിയുള്ള ഫഌക്‌സുകളും ഉയര്‍ന്നു കഴിഞ്ഞു. ഇടതുസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ പ്രധാന ഘടക കക്ഷിയായ സിപിഐയുടെ പാലക്കാട് ജില്ലാ സെക്രട്ടറി എസ് സുരേഷ് രാജാണ് പികെ ശശിയെ ‘മണ്ണാര്‍ക്കാട്ടെ തമ്പ്രാന്‍’ എന്ന് വിശേഷിപ്പിച്ചത്. എംഎല്‍എയുടെ നിലപാടുകളെ പരിഹസിച്ച് ഒരു പൊതുവേദിയിലായിരുന്ന സുരേഷ് രാജിന്റെ ഈ പരാമര്‍ശം. എന്നാല്‍ ഡിവൈഎഫ്‌ഐക്കാര്‍ ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍ തന്നെ ശശി’ എന്ന് പറയുന്ന ഫഌകസ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഇത് ഏറ്റുപിടിക്കുകയായിരുന്നു. ‘ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് അച്ചാരം വാങ്ങി പണിയെടുക്കുന്ന കപട കമ്മ്യൂണിസ്റ്റുകാരന്‍ കളിയാക്കി വിളിച്ചു തമ്പുരാന്‍ അതേടാ ഇതാ ഞങ്ങളുടെ തമ്പുരാന്‍.’ എന്നാണ്…
Read More