എരുമപ്പെട്ടി: സുഹൃത്തിന്റെ ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തകയുമായ യുവതിയെ കയറിപ്പിടിച്ച സിപിഐ നേതാവിനെതിരേ പോലീസിന്റെ അന്വേഷണം. എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ്. മണലൂര്‍ നിയോജക മണ്ഡലം നേതാവുമായ യുവാവിനെതിരേയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു ഇയാളെന്ന് യുവതി പറയുന്നു. ജോലിക്കാര്യത്തിനായി ഭര്‍ത്താവ് വിദേശത്തേക്കു പോയതോടെ മോശം പെരുമാറ്റമുണ്ടായെന്നും സി.പി.ഐ. പ്രാദേശിക നേതാക്കളോടു പരാതിപ്പെട്ടപ്പോള്‍ സഹകരിക്കാന്‍ പറയുകയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണു യുവതി പരാതി നല്‍കിയത്. ആശാരിപ്പണിക്കാരനായ ഇയാള്‍ വീടിന്റെ പൊട്ടിയ ജനല്‍ച്ചില്ലു മാറ്റിവയ്ക്കാനാണ് എത്തിയത്. സംഭവസമയം അടുക്കളയിലായിരുന്ന തന്നോടു വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കുന്നതിനിടെ കയറിപ്പിടിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. സി.പി.ഐ എളവള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.സി മോഹനനെയും പഞ്ചായത്ത് അംഗം നളിനി ജയനേയും വിവരമറിയിച്ചിരുന്നു. ഹോമിയോ ഡിസ്‌പെന്‍സറിയിലെ താല്‍ക്കാലിക ജീവനക്കാരിയായ തനിക്കു ജോലി ലഭിച്ചത് പാര്‍ട്ടി…
Read MoreTag: sexual assault
ട്യൂഷന്‍ നിര്‍ത്തുന്നുവെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് സഹിച്ചില്ല; ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോള്‍ പുറത്തു വന്നത് ‘സ്‌പെഷ്യല്‍ ട്യൂഷന്റെ’ കഥകള്‍…
സ്‌പെഷ്യല്‍ ട്യൂഷന്റെ പേരും പറഞ്ഞ് വിദ്യാര്‍ഥിയെ നിരന്തര പീഡനത്തിനിരയാക്കിയ 33കാരിയായ അധ്യാപിക അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഇവരുടെയടുത്ത് ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു. ചണ്ഡിഗഢിലാണ് സംഭവം. അറസ്റ്റു ചെയ്ത അധ്യാപികയെ പോക്‌സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച ചണ്ഡിഗഢ് ജില്ലാ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനഞ്ചു വയസുള്ള വിദ്യാര്‍ഥി അധ്യാപികയുടെ വസതിയ്ക്കടുത്തു തന്നെയാണ് താമസിച്ചിരുന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിലെ പ്രോജക്ട് മാനേജരായ സംഗീത ജന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. അധ്യാപികയ്ക്ക് തന്നോട് അമിതമായ സ്‌നേഹമാണ് കുട്ടി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയിരുന്നു. ഇതു കേട്ട് സംശയം തോന്നിയ കൗണ്‍സിലര്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറയുകയായിരുന്നു. ട്യൂഷനു വിട്ടിട്ടും കുട്ടിയുടെ ഗ്രേഡ് ഉയരാത്തതുകൊണ്ട് മെയ് 22 ന് കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപിക വീട്ടിലെത്തി ട്യൂഷന്‍ ക്ലാസുകള്‍…
Read Moreഭര്‍ത്താവുമായി തെറ്റി കാമുകനായ യുവാവുമൊത്ത് താമസമായി; യുവതി ഇല്ലാത്ത തക്കം നോക്കി ഒമ്പതുവയസുകാരിയായ മകളെ കാമുകന്‍ പീഡിപ്പിച്ചു; സംഭവം തെന്മലയില്‍
പുനലൂര്‍: തെന്മലയില്‍ മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുന്ന യുവാവാണ് പ്രതി. ഉറുകുന്ന് മലവേടര്‍ കോളനിയില്‍ താമസക്കാരിയായ യുവതിയുടെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് മലയാലപ്പുഴ സ്വദേശിയായ വിഷ്ണു (25) പിടിയിലായത്. പോക്‌സോ, എസ്.ടി. വകുപ്പിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എസ്.ഐ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി നില്‍കുന്ന യുവതിക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി താമസിച്ച് വരുകയായിരുന്നു വിഷ്ണുവെന്ന് പോലീസ് പറഞ്ഞു. യുവതി സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് വിഷ്ണു മകളെ പീഡനത്തിനിരയാക്കിയത്. കോളനി മുപ്പനും വാര്‍ഡംഗവും ചേര്‍ന്നു നല്‍കിയ പരാതിയിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അറസ്റ്റ് ചെയ്തത്. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിനാണ് അന്വേഷണ ചുമതല.
Read Moreകൗമാരക്കാരിയെ പീഡിപ്പിച്ചത് ആരുമില്ലാത്ത തക്കം നോക്കി; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം; പതിനാറുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ അയല്‍പക്കത്തെ കോളജ്കുമാരന്‍ പെട്ടു; സംഭവം കണ്ണൂരില്‍…
ചെറുകുന്ന്: അയല്‍വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരവധി തവണ പീഡനത്തിന് വിധേയനാക്കിയ 21കാരന്‍ പിടിയില്‍. പീഡനത്തിനിരയായി പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞതും യുവാവ് പൊലീസ് കസ്റ്റഡിയില്‍ ആകുകയും ചെയ്തത്. പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. കണ്ണൂരിലെ കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആരുമില്ലാത്ത സമയങ്ങളിലാണ് കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചും മറ്റും പീഡിപ്പിച്ചത്. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ വിവാഹം കഴിച്ചു കൊള്ളാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലും പുറംലോകം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി 21കാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടില്‍വച്ചും മറ്റും…
Read Moreആള്‍ക്കൂട്ടത്തിനിടെ ആ വ്യക്തിയുടെ കൈയ്യില്‍ പിടിച്ചു ഞാന്‍ മുമ്പോട്ടു കൊണ്ടു വന്നു; എന്നാല്‍ അവന്റെ മുഖം കണ്ട് ഞാന്‍ ഞെട്ടി; പതിനഞ്ചുകാരന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സുസ്മിതാ സെന്‍
പല സെലിബ്രിറ്റികളും തങ്ങള്‍ക്ക് നേരിടേണ്ടേി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിതാ സെന്നാണ്. സംഭവത്തെക്കുറിച്ച് സുസ്മിത പറയുന്നതിങ്ങനെ…്. ‘ഞാന്‍ ഒരു സ്ത്രീയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ഞാന്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉണ്ട്. ആളുകള്‍ക്കെല്ലാം ഒരു ധാരണ ഉണ്ട് ബോഡിഗാര്‍ഡും മറ്റ് സുരക്ഷയുമൊക്കെ ഉള്ളതിനാല്‍ ഞങ്ങളെ തൊടാന്‍ മടിക്കുമെന്ന്. പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്”. സുസ്മിത പറഞ്ഞു. ”ഒരു ആറുമാസം മുന്‍പാണ് അത് സംഭവിച്ചത്. ഞാന്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു.വെറും പതിനഞ്ചു വയസ് മാത്രമുള്ള കുട്ടി അവനെന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍…
Read Moreമൊയ്തീന്‍ കുട്ടിയുമായി തനിക്കുള്ളത് പ്രണയമെന്ന് യുവതി; വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിട്ടും ബന്ധം തുടര്‍ന്നു; കുട്ടിയെ പീഡിപ്പിച്ചില്ലെന്ന് ആണയിട്ട മൊയ്തീന്റെ വായടഞ്ഞത് പീഡനദൃശ്യങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍…
എടപ്പാള്‍: സിനിമാ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിയും ബാലികയുടെ മാതാവും തമ്മില്‍ അടുപ്പത്തിലായത് വളരെ നാളുകള്‍ക്ക് മുമ്പ്. പ്രവാസ ജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയതോടെയാണ് യുവതി മൊയ്തീന്റെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കാനെത്തുന്നത്. ഇങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നതും അടുക്കുന്നതും.തന്നെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവര്‍ പറയുന്ന കാരണം തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. മൊയ്തീന്‍ കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇരുവരുടെയും വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. യുവതിയുടെ അവിഹിത ബന്ധം കുടുംബത്തിലെ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്തു. യുവതിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച മൊയ്തീന്‍ കുട്ടി ബാലികയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്.എന്നാല്‍ സിസിടിവിയില്‍…
Read Moreഅയാള്‍ എന്റെ ശരീരത്തില്‍ കയറിപ്പിടിക്കാനും ചുംബിക്കാനും തുടങ്ങി; എതിര്‍ത്തപ്പോള്‍ ഇതെല്ലാം കീഴ്‌വഴക്കങ്ങളാണ് എന്നു പറഞ്ഞു;സിനിമയിലെത്തിയതിന്റെ ആദ്യ ദിവസം തന്നെ ലൈംഗികചൂഷണത്തിനിരയായതായി ദേശീയ അവാര്‍ഡ് ജേത്രി
കൊച്ചി: സിനിമയിലെ കാസ്റ്റിംഗ് കൗച്ച് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയ കാര്യമല്ല. പല നടിമാരും സമീപകാലത്ത് തങ്ങള്‍ക്കു നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്തു. എന്നാല്‍ ഇന്നുവരെ ആരും പറയാത്ത രീതിയില്‍ കാര്യങ്ങള്‍ പച്ചയ്ക്കു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദേശിയ പുരസ്‌ക്കാര ജേതാവായ നടി ഉഷ ജാദവ്. ആദ്യമായി ഒരു സിനിമയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സന്തോഷിച്ചു എന്നും എന്നാല്‍ ആദ്യ ദിവസം തന്നെ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായി എന്നും ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഉഷയുടെ വാക്കുകള്‍ ഇങ്ങനെ.ആദ്യമായി ഒരു സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. നമുക്ക് അവസരം നല്‍കുന്നവരെ സന്തോഷിപ്പിക്കണം എന്ന ഒരു വ്യവസ്ഥ ഉണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു. അവര്‍ ചോദിക്കുന്നത് പണമാണെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ അവര്‍ക്ക്പണം വേണ്ട. പകരം കിടയ്ക്ക പങ്കിടണം. ഒരു നടി എന്ന നിലയില്‍ സെക്‌സ് ആസ്വദിക്കണമെന്നും എപ്പോഴും സെക്‌സ് ചെയ്യാന്‍…
Read Moreഎട്ടാം വയസില്‍ മാതാപിതാക്കള്‍ മറ്റൊരാള്‍ക്ക് വിറ്റ പെണ്‍കുട്ടി തിരിച്ചെത്തിയത് പതിനാറാം വയസില്‍; ചെറു പ്രായത്തില്‍ തന്നെ നാലു മക്കളുടെ അമ്മയാകേണ്ടി വന്ന പതിനാറുകാരിയുടെ കഥ…
ലക്‌നൗ: പിഞ്ചു ബാലികമാരുടെ നിലവിളികള്‍ ഇന്ത്യയില്‍ ഓരോദിവസം കഴിയുംതോറും ഇന്ത്യയുടെ ഉറക്കം കെടുത്തുകയാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് കൂടുമ്പോള്‍ ഇത് ഇന്ത്യയ്ക്ക് തന്നെ അപമാനകരമാണ്. എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ വിറ്റൊഴിവാക്കിയ പെണ്‍കുട്ടി, 16 വയസ്സിനിടെ നാല് മക്കളുടെ അമ്മയായി മാറിയ കഥ ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സംബാളില്‍നിന്നുള്ള പെണ്‍കുട്ടിയാണ് കുരുന്നുപ്രായത്തില്‍ ഈ പീഡനങ്ങള്‍ക്കിരയായത്. 2010ല്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ഒരാള്‍ക്ക് വിറ്റ പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. അന്ന് ഈ കുട്ടിയ്ക്ക് എട്ടു വയസാണുണ്ടായിരുന്നത്. ഈ കുട്ടിയുടെ താഴെയുള്ള ആറും നാലും വയസ്സും പ്രായമായ രണ്ട് പെണ്‍കുട്ടികളെക്കൂടി രാജസ്ഥാനില്‍നിന്നെത്തിയവര്‍ക്ക് വിറ്റതായും പറയുന്നുണ്ട്. എന്നാല്‍, അവരെക്കുറിച്ച് വിവരമില്ല. ഭരത്പുരിലെ വീട്ടില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ രക്ഷപ്പെട്ട് സംബാലിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതോടെയാണ് നടുക്കുന്ന സംഭവങ്ങള്‍ ലോകമറിഞ്ഞത്. എട്ടാം വയസ്സുമുതല്‍ അവിടെനിന്ന്…
Read Moreപെണ്‍കുട്ടികളെ കേള്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും പക്ഷേ ആണ്‍കുട്ടികള്‍ പറയുന്നതാരും കേള്‍ക്കാത്ത അവസ്ഥയാണ് ! ഗായിക ചിന്മയി വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ…
തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് ധാരാളം പ്രമുഖ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഗായിക ചിന്മയിയാണ് അക്കൂട്ടത്തിലെ ഒടുവിലത്തെ ആള്‍.ഏതാനും ദിവസം മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുക്കവെ അപരിചിതനായ ഒരാളില്‍ നിന്ന് നേരിടേണ്ടി വന്ന മോശമായ അനുഭവം ചിന്മയി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കുട്ടിക്കാലം മുതലുണ്ടായ ഇത്തരം മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് രംഗത്തെത്തിയത്. ഇത്രയും പേര്‍ക്ക് ഇങ്ങനെ ദുരനുഭവങ്ങളുണ്ടാകുന്നെന്നറിഞ്ഞപ്പോള്‍ ചിന്മയിയും ഞെട്ടിപ്പോയി. ട്വിറ്ററിലൂടെ യുവാക്കള്‍ പങ്കുവച്ച അനുഭവങ്ങള്‍ ചിന്മയി മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുകയും ചെയ്തു.സ്വന്തം അധ്യാപകര്‍, സഹോദരന്‍, സഹയാത്രികന്‍, ആരാധനാലയങ്ങള്‍, കുടുംബം എന്നിവിടങ്ങളില്‍ നിന്നാണ് എല്ലാവരും ദുരനുഭവങ്ങള്‍ നേരിട്ടത്. പക്ഷേ വീട്ടുകാരോ സുഹൃത്തുക്കളോ വിശ്വസിക്കില്ലെന്ന് ഭയന്ന് തുറന്നു പറയാന്‍ കുട്ടികളാരും തയ്യാറാകുന്നില്ല. പെണ്‍കുട്ടികളെ കേള്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും പക്ഷേ ആണ്‍കുട്ടികള്‍ പറയുന്നതാരും കേള്‍ക്കാത്ത അവസ്ഥയുണ്ട്. ഇത് തുറന്നു പറയാന്‍…
Read Moreദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരേ ഗുരുതരമായ ലൈംഗിക പീഡനാരോപണം;ഗവര്‍ണര്‍ക്കെതിരേ കേന്ദ്രം ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല; ആരോപണ വിധേയന്‍ രാഷ്ട്രീയ കലുഷിതമായ സംസ്ഥാനത്തെ ഗവര്‍ണര്‍ എന്നു സൂചന…
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണം. ഇതു സംബന്ധിച്ച പരാതി ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചു. പരാതിയിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ്. രാജ്ഭവനിലെ വനിതാ ജീവനക്കാരോടു ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയെന്നാണു പരാതി. അതേസമയം, ഗവര്‍ണര്‍ ആരാണെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങള്‍ കേന്ദ്രം ഗൗരവമായാണു കാണുന്നതെന്നും തെളിവുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും മന്ത്രാലയത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ആരോപണം തെളിഞ്ഞാല്‍ ഉടന്‍തന്നെ രാജിവയ്ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. നേരത്തേ, മേഘാലയ ഗവര്‍ണറായിരുന്ന വി.ഷണ്‍മുഖനാഥന് എതിരെ സമാന ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോടു രാജിവച്ചുപോകാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഷണ്‍മുഖനാഥനെതിരേ പരാതി ലഭിച്ചത്. ആരോപണം സത്യമെന്നു തെളിഞ്ഞതിനെത്തുടര്‍ന്നായിരുന്നു നടപടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി.തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ 2009ല്‍ സമാന ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം രാജിവയ്ക്കാന്‍…
Read More