സ്വന്തം ലാപ്‌ടോപ്പില്‍ നഴ്‌സുമാര്‍ കാണ്‍കെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് പ്രധാന ഹോബി; പിന്നെ മറ്റു പലതും; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍: ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ അശ്ലീലദൃശ്യങ്ങള്‍ കാണിക്കുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെതിരേ നഴ്‌സുമാര്‍ പരാതി നല്‍കി. തന്റെ ലാപ്ടോപ്പിലെ അശ്ലീല ദൃശ്യങ്ങള്‍ നഴ്സുമാര്‍ കാണ്‍കെ പ്രദര്‍ശിപ്പിക്കുകയും ഡ്യൂട്ടിയിലുള്ള നഴ്‌സുമാരോട് ലൈഗിംകചുവയില്‍ സംസാരിക്കുന്നതായുമാണ് നഴ്‌സുമാരുടെ പരാതിയില്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് സി.പി. വിശാധരനെതിരെയാണ് ഗുരുതരമായി ആരോപണങ്ങളുമായി നഴ്‌സുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടറുടെ ഈ ‘ഹോബി’ക്കെതിരെ നഴ്‌സുമാര്‍ പരാതി നല്‍കിയെങ്കിലും ഡോക്ടറെ സംരക്ഷിക്കുന്നത് മാനേജ്‌മെന്റാണെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. നഴ്‌സുമാരുടെ സുരക്ഷക്കായി പ്രത്യേക വനിതാ സെല്‍ രൂപീകരിക്കണമെന്ന ആവശ്യം കേല്‍ക്കാനും മാനേജ്‌മെന്റ് തയ്യാറല്ല. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്‌സിംഗ് സംഘടനയുടെ പരാതി വെളിയിലായതോടെയാണ് ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.

Read More

പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയോട് ഡെന്റല്‍ ചെയറില്‍ കിടക്കാനാവാശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് ചെയ്തത്; പെരുമ്പാവൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം. പെരുമ്പാവൂരിലെ വെജിറ്റബിള്‍ ഷോപ്പിങ് കോപ്ലക്സിനു മുകളിലുള്ള ഡോ: ടോംസ് ഡെന്റല്‍ ക്ലിനിക്കില്‍ വച്ചാണു സംഭവം. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ ടോംസ് അപമര്യാദയായി പെരുമാറുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. പെണ്‍കുട്ടി ഇന്നു തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോടു ഡെന്റല്‍ ചെയറില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ സമീപത്ത് എത്തിയ ഇയാള്‍ വസ്ത്രമഴിച്ച് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു എന്നാണ് പരാതി. ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറുന്നതു കണ്ടു പരിഭ്രാന്തയായ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്ക് ഓടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി സംഭവം സഹോദരനെ അറിയിച്ചു. തുടര്‍ന്നു പോലീസിലും പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഡോ.ടോംസിനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഡോ: ടോംസ് എന്നു വിളിക്കുന്ന തോമസ് കുര്യക്കോസിന് പെരുമ്പാവൂരിലും കുറുപ്പുംപടിയിലും ആശുപത്രിയുണ്ട്.  …

Read More

ഉണ്ണി മുകുന്ദന്‍ കുടുങ്ങുമോ? പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ഉണ്ണി മുകുന്ദന്റെ പരാതിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; തിരക്കഥാകൃത്തായ യുവതി പറഞ്ഞ കഥ കേട്ട് അമ്പരന്ന് പോലീ

തിരുവനന്തപുരം: പീഡനക്കേസില്‍ പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ തിരക്കഥാകൃത്തായ യുവതിക്ക് എതിരെ നല്‍കിയ പരാതിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ഉണ്ണിയുടെ പരാതി പച്ചക്കള്ളമാണെന്ന് യുവതി പ്രമുഖ ഓണ്‍ലൈന്‍ ന്യൂസിനോടു പറഞ്ഞു. ഉണ്ണി മുകുന്ദന്‍ തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ച് താന്‍ നാല് മാസം മുമ്പ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്നും യുവതി വെളിപ്പെടുത്തി. ഉണ്ണി മുകുന്ദന്‍ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. എന്നാല്‍ തന്നെ പീഡനക്കേസില്‍ കുടുക്കി യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദന്‍ പരാതി നല്‍കിയത്.ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച്…

Read More

ഫോണ്‍ വിളിച്ചു കൊണ്ടിരുന്ന അധ്യാപികയെ കയറിപ്പിടിച്ച് യുവാവിന്റെ അതിക്രമം; സംഭവം സ്‌കൂളിന്റെ ടെറസില്‍…

ഡല്‍ഹി:യുവതിയായ അധ്യാപികയെ കയറിപ്പിടിച്ച് യുവാവിന്റെ അതിക്രമം. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. കൊണാട്ട് പ്ലേസിലുള്ള ഒരു ഭാഷാ പഠന സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിക്കു നേരെയാണ് ലൈംഗീകാതിക്രമം നേരിടേണ്ടി വന്നത്്.സ്‌കൂളിലെ ക്ലാസിനിടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നിന്ന സമയത്താണ് യുവാവ് അവിടേയ്ക്ക് എത്തിയത്. ടെറസില്‍ എത്തിയ യുവാവ് അധ്യാപികയെ തുറിച്ചു നോക്കി നിന്നു. ആ സമയത്ത് അധ്യാപിക അവിടെ നിന്നും പോകാന്‍ ഒരുങ്ങിയപ്പോള്‍ അധ്യാപികയുടെ വഴി മുടക്കിക്കൊണ്ട് യുവതിയെ കയറിപ്പിടിച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞു നിര്‍ത്തി ഇയാള്‍ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ കയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ടശേഷം അയാള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ എത്തുകയും ചെയ്തു.…

Read More

എനിക്ക് വളരെ നന്നായി അറിയാവുന്ന ആളായിരുന്നു സഹോദരിയുടെ അധ്യാപകനായ ആ 57കാരന്‍ ; എന്നിട്ടും അയാള്‍ എന്നോട് ചെയ്യരുതാത്ത കാര്യം ചെയ്തു…

മീ ടൂ ക്യാമ്പയിനിലൂടെ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. തുറന്നു പറച്ചിലുകള്‍ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുകയാണ്. തങ്ങള്‍ക്കു നേരേയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ നൃത്തത്തിന്റെ രൂപത്തിലായിരുന്നു അവതരിപ്പിച്ചത്. ബോം സ്‌ക്വാഡ് എന്ന ടീം ആണ് തങ്ങള്‍ക്കുണ്ടായ അനുഭവം നൃത്തിലൂടെ പങ്കുവച്ചത്. മൂന്നു പേരാണ് ഇതില്‍ പങ്കെടുത്തത്. ഓരോ പ്രയാത്തിലും ഓരോ ഇടത്തിലും തങ്ങള്‍ക്കു നേരേ ഉണ്ടായ കടന്നാക്രമണങ്ങള്‍ അവര്‍ ഒരു മറയുമില്ലാതെ പുനരാവിഷ്‌കരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് ഇത് പങ്കുവച്ചത്. എന്നാല്‍ പതിവുപോലെ കാഴ്ച്ചക്കാര്‍ അവരുടെ അംഗചലനങ്ങളിലും ധരിച്ച വസ്ത്രത്തിലുമൊക്കെയായിരുന്നു ശ്രദ്ധിച്ചത്. വളരെ ക്രൂരമായ വിമര്‍ശനങ്ങളാണ് ഇവര്‍ക്കു നേരിടേണ്ടി വന്നത്. അവര്‍ നൃത്തത്തിലൂടെ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ. എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങളില്‍ എനിക്ക് അപരിചിത്വവും തോന്നിയിട്ടില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കുന്നതിനായി എനിക്ക് ചോക്ലേറ്റ് നല്‍കി, എന്നെ…

Read More

പൈലറ്റിന്റെ ക്രൂരപീഡനത്തെത്തുടര്‍ന്ന് എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ് രാജിവച്ചു;ആകാശത്തും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് തുറന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: വിമാന ജീവനക്കാരായ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നു പറഞ്ഞ് മലയാളി എയര്‍ഹോസ്റ്റസ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ എയര്‍ഹോസ്റ്റസായ തിരുവനന്തപുരം സ്വദേശിനിയാണ് താന്‍ നേരിട്ട അനുഭവം പ്രമുഖ ന്യൂസ് ചാനലിനു മുമ്പില്‍ തുറന്നു പറഞ്ഞത്. കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും പൈലറ്റ് തന്നെ ശാരീരികമായി അപമാനിക്കാന്‍ ശ്രമം നടന്നതായി എയര്‍ഹോസ്റ്റസ് പറഞ്ഞു. ഇംഗിതത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്യുക. ക്രൂവില്‍ ഒറ്റയ്ക്കാവുമ്പോള്‍ ശല്യം വര്‍ധിക്കും. ജോലി കഴിഞ്ഞാലും രക്ഷയില്ലാത്ത അവസ്ഥയാണ്. പിന്നെ ഫേസ്ബുക്ക് വഴിയും ശല്യം തുടരും. പീഡനങ്ങളെത്തുടര്‍ന്ന രാജിവച്ച എയര്‍ഹോസ്റ്റസ് പറഞ്ഞു. നിരന്തരം പൈലറ്റിനെതിരെ നിരവധി പരാതികള്‍ പലരായി നല്‍കിയിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ല. ഈ പൈലറ്റില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ ഒരാളില്‍ ഒതുങ്ങുന്നില്ല. ഏറെക്കാലമായി ഇയാള്‍ ശല്യപ്പെടുത്തുന്നുണ്ടെങ്കിലും പുറത്തു പറഞ്ഞിരുന്നില്ല. സെപ്തംബര്‍ 18ന് മറ്റു ജീവനക്കാര്‍ക്കു മുന്നില്‍ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ്…

Read More

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരിയെ പോലീസുകാര്‍ കൈയ്യാമം വെച്ച് ലൈംഗിക പീഡനത്തിനിരയാക്കി; പെണ്‍കുട്ടിയുടെ സമ്മതപ്രകാരമെന്ന് പോലീസുകാര്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരിയെ പൊലീസുകാര്‍ കൈയ്യാമം വെച്ച് പീഡനത്തിനിരയാക്കിയതായി പരാതി. ന്യൂയോര്‍ക്കിലെ പൊലീസ് ഉദ്യോഗസ്ഥന്‍മാരായ എഡ്ഡി മാര്‍ട്ടിന്‍സ്, റിച്ചാര്‍ഡ് ഹാള്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്ന് കുരുക്കിലായിരിക്കുന്നത്.കോണെയ് ദ്വീപില്‍ വെച്ച് ഒരു കാറില്‍ നിന്നാണ് പതിനെട്ട് വയസ്സുകാരിയെ കഞ്ചാവ് കേസില്‍ ഈ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. ഉടന്‍ തന്നെ ഇവര്‍ രണ്ട് പേരും തന്നെ കൈയ്യാമം വെച്ച് ശാരീരിക അതിക്രമം നടത്തുവാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറയുന്നു. രണ്ട് പേരും തന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഒരാള്‍ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു. എന്നാല്‍ ശാരീരിക ബന്ധം നടന്നെന്നു സമ്മതിച്ച പോലീസുകാര്‍ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമായിരുന്നു അതെന്നായിരുന്നു കോടതിയില്‍ വാദിച്ചത്.കൂടാതെ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ കാണിച്ച് ഇരയെ അപകീര്‍ത്തിപെടുത്തുവാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തി.എന്നാല്‍ ഉഭയസമ്മത പ്രകാരമാണ് പീഡനം നടന്നതെന്ന് വാദത്തെ പെണ്‍കുട്ടി നിഷേധിച്ചു.…

Read More

സ്വര്‍ണം മോഷ്ടിച്ചെന്നു പറഞ്ഞ് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; ഗര്‍ഭിണിയായിട്ടും തിരിഞ്ഞു നോക്കിയില്ല; ജ്യൂവല്ലറി ഉടമ പീഡിപ്പിച്ച യുവതി അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയും

കൊട്ടാരക്കര: ജ്യൂവല്ലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിലിട്ട് പീഡിപ്പിച്ച ഉടമയ്‌ക്കെതിരേ നടപടിയില്ല. ഇതില്‍ മനംനൊന്ത് യുവതി ഓയൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍ സത്യാഗ്രഹമിരുന്നപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും കുമരകം സ്വദേശിയായ യുവതി ആരോപിച്ചു. ജൂവലറി ഉടമ ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു ഓയൂര്‍ ജങ്ഷനിലെ മണിഗ്രാം ജ്യൂവലറിയില്‍ യുവതിക്കു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണം അപഹരിച്ചെന്ന കുറ്റം ചാര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം…

Read More

കല്യാണ വീട്ടില്‍ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; ആഡംബര വാഹനം കാട്ടി പ്ലസ്ടുക്കാരിയെയും വലയിലാക്കി; പതിനാറുകാരി മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത് അഭിനോഷിനെ അഴിക്കുള്ളിലാക്കി

ബത്തേരി: കാമുകിമാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത അഭിനോഷിനെ കുടുക്കിയത് ഒന്നിലേറെ പെണ്‍കുട്ടികളെ ഒരേ സമയം കൊണ്ടു നടക്കാനുള്ള മോഹം. പണി കൊടുത്തതാവട്ടെ സ്വന്തം മൊബൈലും. സ്വന്തം കാമുകന്റെ ഫോണ്‍ തുറന്ന പ്ലസ്ടുക്കാരിയായ കാമുകി കണ്ടതാവട്ടെ സ്കൂളിലെ ചേച്ചിയുടെ വീഡിയോ.ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷി(22)നെ കുടുക്കിയത് 16കാരിയായ കാമുകിയ്ക്ക് ഫോണ്‍ കൈമാറിയത്. പി്‌ന്നെ നിലവിലെ കാമുകിയും മുന്‍കാമുകിയും ഒരുമിക്കുകയും ചെയ്തതോടെ പീഡകന്‍ കുടുങ്ങി. ഇരുവരും ഒരുമിച്ച് പോലീസില്‍ നല്‍കിയ പരാതിയാണ് നിര്‍ണായകമായത്. ബത്തേരി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച ശേഷമാണ് അഭിനോഷ് ലൈംഗികമായി പീഡിപ്പിച്ചത്. പി്ന്നീട് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചു. ഇതിനു ശേഷം ഈ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീടാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ വളച്ചെടുക്കുന്നത്. ഈ പെണ്‍കുട്ടിയെയും ഇയാള്‍ ചൂഷണത്തിനിരയാക്കി. എന്നാല്‍ അഭിനോഷിന്റെ മൊബൈലില്‍ കോളജ് വിദ്യാര്‍ഥിനിയുടെ ലൈംഗികദൃശ്യങ്ങള്‍ കണ്ടതോടെ…

Read More

ബസിന്റെ സീറ്റിന് ഇടയിലൂടെ കൈയ്യിട്ടു; ഞരമ്പുരോഗിയായ യുവാവിന് കിട്ടിയത് കിടിലന്‍ പണി; സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറല്‍…

ഞരമ്പുരോഗികള്‍ ഇല്ലാത്ത നാടുകളില്ല. എല്ലായിടത്തും കാണും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന ചില ഞരമ്പുരോഗികള്‍. പലരും കണ്ണടയ്ക്കുമ്പോള്‍ ചിലരൊക്കെ ഇവര്‍ക്കിട്ട് പണി കൊടുക്കാറുണ്ട്. ബസിനുള്ളില്‍ തന്നെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിന് പണികൊടുത്ത യുവതിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നത് ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കാനായി വിടവിലൂടെ കൈയിടുന്ന യുവാവിന്റെ പരിശ്രമമാണ് ഈജിപ്ത് സ്വദേശിനിയായ യുവതി ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. യുവാവിന്റെ പീഡനശ്രമത്തിനു ശേഷം പെണ്‍കുട്ടി ബസിലെ സഹയാത്രികരെ സമീപിച്ചെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ചിത്രങ്ങളോടൊപ്പം പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഈ രാജ്യത്ത് യഥാര്‍ത്ഥ പുരുഷന്മാരില്ലെന്ന് ഇക്കുറി എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. തനിക്ക് ഈ ദുരനുഭവം ഉണ്ടായപ്പോള്‍ ആദ്യം ചെയ്തത്…

Read More