അയാള്‍ എന്നെ കയറിപ്പിടിച്ചു, ഞാന്‍ അലറിക്കരഞ്ഞു… തനിക്കും ഡ്രൈവറില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നെന്ന് പത്മപ്രിയയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

പ്രമുഖ നടി ഭാവനയ്ക്കു നേരെ കൊച്ചിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും സംഭവത്തിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത ഇതുവരെ വെളിപ്പെട്ടിട്ടില്ല. ആ സംഭവത്തിനു ശേഷം സമാനമായ നുഭവങ്ങള്‍ പങ്കുവച്ച് നിരവധി നടിമാര്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ നടി പത്മപ്രിയയും സമാനമായ അനുഭവം പങ്കുവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അനുഭവം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും ഉപദേശിച്ചില്ലെന്നും പത്മപ്രിയ പറയുന്നു. സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും െ്രെഡവറും മാത്രമായിരുന്നു. പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് അവര്‍ക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഡ്രൈവര്‍ തനിനിറം കാണിച്ചു. പത്മപ്രിയയെ കാറില്‍ കൊണ്ടുവന്ന ഡ്രൈവര്‍…

Read More

നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സിലേക്ക് ! ഗൂഢാലോചന കോടതിയില്‍ വെളിപ്പെടുത്താനൊരുങ്ങി പള്‍സര്‍ സുനിയും കൂട്ടാളികളും; പ്രതികള്‍ പുറത്തെടുക്കുന്നത് വിലപേശല്‍ തന്ത്രമെന്ന് പോലീസ്

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമണത്തിനിരയാക്കിയ കേസ് ക്ലൈമാക്‌സിലേക്കോ ? കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനില്‍, െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന വിവരം പുറത്തു വന്നതോടെയാണ് ഈ ചോദ്യമുയരുന്നത്.മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കേസില്‍ വാദം കേട്ടില്ല. തുടര്‍ന്ന് ജാമ്യ ഹര്‍ജിയിലെ വാദം 17 ലേക്കു മാറ്റുകയായിരുന്നു. ഫെബ്രുവരി 17നാണ് ഇവര്‍ നടിയെ തട്ടിക്കൊണ്ടു പോയത്. ഒരു മാസത്തിനു ശേഷം ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെയാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായത്. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ…

Read More

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്; സംഭവത്തിലെ സിനിമാബന്ധം കണ്ടെത്തിയതായി സൂചന; പള്‍സര്‍ സുനിയുടെ മൊഴികള്‍ സാധൂകരിക്കുന്ന തെളിവു കണ്ടെത്തിയെന്നും വിവരം; പ്രമുഖന്‍ അറസ്റ്റിലായേക്കും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. മലയാള സിനിമയിലെ പ്രമുഖനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് കാര്യങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. കാറിനുള്ളില്‍ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന വീഡിയോ കോയമ്പത്തൂരില്‍ നിന്ന് ഈ വ്യക്തിയിലേക്ക് അതിന്റെ കോപ്പി എങ്ങനെയെത്തിയെന്നും പോലീസിന് മനസിലായെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പേരുടേയും മൊഴി പൊലീസ് എടുത്തു കഴിഞ്ഞുവെന്നാണ് സൂചന. മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍ തന്നെ സിനിമയിലെ ഉന്നതനെ ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും. അതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്. പ്രമുഖ നടനെ സ്വാധീനിച്ചാണ് ഈ നീക്കം. നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നും സൂചനയുണ്ട്. ഇക്കാര്യം…

Read More

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ മോചിപ്പിക്കാന്‍ ഇവാന്‍കാ ട്രംപ് രംഗത്തിറങ്ങുമോ ?; ഇവാന്‍കയെ മോഡലിംഗിലേക്ക് കൈപിടിച്ചു നടത്തിയത് ആനന്ദ്

ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ മോചനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ഇടപെടുമെന്ന് സൂചന. ഇവാന്‍കയെ മോഡലിംഗ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് ആനന്ദ് ജോണായിരുന്നു. ചെറിയ പ്രായത്തിനുള്ളില്‍ തന്നെ അമേരിക്കന്‍ ഫാഷന്‍ രംഗം കീഴടക്കിയ ചരിത്രമായിരുന്നു ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ എന്ന മലയാളി ഫാഷന്‍ ഡിസൈനറുടേത്. പ്രശസ്തിയുടെ  കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് 2007ല്‍ എല്ലാം തകിടം മറിഞ്ഞത്. ഒന്നിനു പിറകെ ഒന്നായി ആരോപിക്കപ്പെട്ട ബലാല്‍സംഗക്കേസുകള്‍ ആനന്ദിനെ ജയിലിലാക്കി. അമേരിക്കന്‍ കോടതി 56 വര്‍ഷത്തെ ജയില്‍വാസമാണ് ശിക്ഷയായി വിധിച്ചത്. ആനന്ദ് ജോണിന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട മറ്റ് ഫാഷന്‍ ഡിസൈനര്‍മാര്‍ ഇദ്ദേഹത്തെ മനപ്പൂര്‍വം കുടുക്കിയതാണെന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. സംഭവം നടന്ന് പത്തുവര്‍ഷത്തിനു ശേഷം തനിക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകം പുറത്തിറക്കാനൊരുങ്ങുകയാണ് നാല്‍പതുകാരനായ ആനന്ദ്. തന്നെ തേടി വെള്ളക്കാരികളായ…

Read More

പ്രതിയെ രക്ഷിച്ചത് പോലീസോ? അയല്‍വീട്ടില്‍ വച്ചു വെട്ടേറ്റു; പീഡനക്കേസിലെ പ്രതിയും പഞ്ചായത്തംഗവുമായ കോണ്‍ഗ്രസ് നേതാവ് ആശുപത്രിയില്‍ നിന്നു മുങ്ങി

കോതമംഗലം: പീഡനക്കേസിലെ പ്രതിയും കോണ്‍ഗ്രസ് പഞ്ചായത്തംഗവുമായ കോണ്‍ഗ്രസ് നേതാവ് രക്ഷപ്പെട്ടത് പോലീസിന്റെ കഴിവുകേടെന്ന് എല്‍ഡിഎഫ്. കോതമംഗലം എസ്‌ഐ പ്രതിയ്ക്ക് ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദഫലമായി പ്രതിയ്ക്ക് രക്ഷപെടാന്‍ അവസരമുണ്ടാക്കിക്കൊടുത്തത് കോതമംഗലം എസ്‌ഐയാണെന്ന തരത്തിലാണ് പ്രചാരണം മുറുകുന്നത്. നെല്ലിക്കുഴിയില്‍ അര്‍ദ്ധരാത്രിയില്‍ അയല്‍വീട്ടിലേക്ക് പോകുകയും പരിക്കേറ്റ നിലയില്‍ തിരിച്ചെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത  14-ാം വാര്‍ഡംഗം ഷാജഹാന്‍ വട്ടക്കുഴിയെ പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് പോയതിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നെല്ലിക്കുഴി പഞ്ചായത്ത് എല്‍ ഡി എഫ് നേതൃത്വം കോതമംഗലം പൊലീസിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പൊലീസ് സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് നാട്ടിലെ സ്ത്രീലമ്പടന്‍ കൂടിയായ മെമ്പര്‍ക്ക് ഒളിവില്‍ പോകാന്‍ അവസരമൊരുക്കിയതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. അയല്‍വീട്ടിലെ സ്ത്രീയുടെ മൊഴിപ്രകാരം ഭവനഭേദനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജാമ്യമില്ലാ വകുപ്പകളിട്ട് ഷാജഹാനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റുചെയ്‌തെന്നും പൊലീസ് കസ്റ്റഡിയില്‍…

Read More

വാഴ നട്ടാല്‍ മതി! പീഡിപ്പിക്കണമെന്നു തോന്നുമ്പോള്‍ പറമ്പിലേക്കിറങ്ങി കപ്പയും വാഴയും നട്ടാല്‍ മതിയെന്ന് മന്ത്രി ജി. സുധാകരന്‍; പീഡനം കുറയ്ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്…

ആലപ്പുഴ: സംസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതിനു കാരണമായി മന്ത്രി ജി. സുധാകരന്‍ കണ്ടെത്തിയ കാര്യങ്ങള്‍ കൊണ്ടുപിടിച്ച ചര്‍ച്ചയാകുന്നു. പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹത്തിലെ എല്ലാവരും കൃഷിപ്പണിയില്‍ ഏര്‍പ്പെടണമെന്നും വഴിനീളെ ഫോണില്‍ സംസാരിച്ചുകൊണ്ടുനടക്കുന്ന ശീലം സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നുമെല്ലാം ഉപദേശിച്ചുകൊണ്ടും ആയിരുന്നു മന്ത്രിയുടെ പ്രസംഗം. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ‘പുതിയ കണ്ടെത്തലുകള്‍’ പുറത്തുവന്നത്. പീഡനങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലവഴി കൃഷിപ്പണിയാണെന്നാണ് മന്ത്രിയുടെ പക്ഷം. കൃഷിയില്‍ വ്യാപൃതനായിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് പീഡിപ്പിക്കാന്‍ എവിടെ സമയം എന്നാണ് മന്ത്രിയുടെ ചോദ്യം.സമൂഹത്തിന് ആത്മനിയന്ത്രണമാണ് ആവശ്യം. ഇത് സര്‍ക്കാരിനോ പൊലീസിനോ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച് പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണം. അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രശ്‌നങ്ങള്‍ പഠിക്കണം. ഗവേഷണം എന്നൊക്കെ പറയുന്നത് ഇതിനെയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സ്ത്രീകള്‍ ഉപേക്ഷിക്കേണ്ടത് പലതുമുണ്ടെന്നും. നിയമസഭയില്‍ അടിയന്തിര പ്രമേയം നേരിടാന്‍ വയ്യാത്തതു കൊണ്ട് താനൊന്നും…

Read More

ബലമായി ഉമ്മവയ്ക്കാന്‍ ശ്രമിച്ചു; പിന്നാലെ നടന്ന് സ്വകാര്യഭാഗം പുറത്തുകാട്ടുന്നത് പതിവ്; പെണ്‍കുട്ടിയുടെ പരാതിയില്‍ മധ്യവയസ്കനെതിരേ കേസെടുത്തത് മുണ്ടഴിച്ചു കാണിച്ചതിനു മാത്രം

കോതമംഗലം: ബലമായി തന്നിലേക്ക് അടുപ്പിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറിയോടി. പിന്നെ പിറകേ നടന്ന ജനനേന്ദ്രിയം പുറത്തുകാട്ടുന്നതും ലൈംഗികബന്ധത്തിനു ക്ഷണിക്കുന്നതും അയാള്‍ പതിവാക്കി. സംഭവമറിഞ്ഞ് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ കാന്‍സര്‍ രോഗിയായ മാതാവിനെ പച്ചത്തെറി വിളിച്ചു. ഹൃദ്രോഗിയായ പിതാവിനെ നടുറോഡില്‍ കുനിഞ്ഞു നിര്‍ത്തി ഇടിച്ചു. കോതമംഗലം പുന്നേക്കാട് സ്വദേശിയായ 18 കാരിയ്ക്ക്‌ അയല്‍വാസിയായ മധ്യവയസ്കനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെയും തുടര്‍സംഭവങ്ങളുടെയും ചുരുക്ക വിവരണമാണിത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉടന്‍ നടപടിയെന്നു പറഞ്ഞ പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത് തണുപ്പന്‍ നയം. കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മധ്യവയസ്കന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയത്. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോഴാണ് പെണ്‍കു്ട്ടി ബന്ധുവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. അയല്‍വീട്ടുകാരുമായി തങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഈ വീട്ടിലെ കഞ്ഞിവെള്ളം ആടിന് കൊടുക്കാനായി എടുക്കാന്‍ പോയിരുന്നത് ഈ പെണ്‍കുട്ടിയായിരുന്നു. ”കഴിഞ്ഞ…

Read More

അന്നയാള്‍ എന്നെ കയറിപ്പിടിച്ചു; സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; തനിക്കു നേരെയുണ്ടായ പീഡനശ്രമം തുറന്നു പറഞ്ഞ് പ്രശസ്ത നടി സ്വരാ ഭാസ്കര്‍

സിനിമാ നടിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന വാര്‍ത്തയാണ് കഴിഞ്ഞ ഏതാനും നാളുകളായി കേള്‍ക്കുന്നത്. പല നടിമാരും തങ്ങള്‍ക്കു നേരെയുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് ബോളിവുഡിലെ ചൂടന്‍ നായിക സ്വരാ ഭാസ്കറാണ്. സല്‍മാന്‍ ചിത്രമായ പ്രേ രത്തന്‍ ധന്‍ പായോയില്‍ അഭിനയിക്കുമ്പോഴാണ് ആദ്യമായി തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് നടി പറയുന്നു. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സല്‍മാനൊപ്പം യാത്ര ചെയ്തപ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് ആദ്യത്തെ ദുരനുഭവം ഉണ്ടാവുന്നത്. വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ തന്നെ കടന്നു പിടിക്കുകയായിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഇതു കൂടാതെ വേറെയും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സ്വര കൂട്ടിച്ചേര്‍ക്കുന്നു. ഒരിക്കല്‍ ട്രെയിനില്‍ മുംബൈയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു വളരെ മോശകരമായ ആ അനുഭവമുണ്ടായത്. ഉച്ചസമയമായതിനാല്‍ ട്രെയിനിന്റെ ഫസ്റ്റ്ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് സ്വര പറയുന്നു. ആ സമയത്താണ് പെട്ടെന്നൊരാള്‍…

Read More

15കാരിയുടെ കുട്ടിയുടെ അച്ഛന്‍ 13കാരനല്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍; പെണ്‍കുട്ടി ദിവസേന ആടുമേയ്ക്കാന്‍ പോയിരുന്നത് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ പതിവായി നടക്കുന്ന മേഖലയില്‍

കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരന്‍ പ്രതിയല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്ത്. പത്തനാപുരത്തെ ഒരു വീട്ടിലെ കുളിമുറിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.  സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കുഞ്ഞിനെയും പെണ്‍കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അയല്‍വാസിയായ പതിമൂന്നുകാരനാണ് കുട്ടിയുടെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യത്തില്‍ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ പതിമൂന്നുകാരന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ തന്നെ രംഗത്തെത്തിയത്. മറ്റാരോ ആണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നുവെന്നാണ് 24കാരനായ സഹോദരന്‍ പറയുന്നത്. ഈ സംഭവം നടന്നതിനേത്തുടര്‍ന്ന മനോവിഷമത്തിലായ സഹോദരന്‍ കുറേനാളായി ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രസവിക്കുന്നതിന്…

Read More

നായിക പദവി ലഭിക്കുന്നത് തൊലിവെളുപ്പുള്ള സ്ത്രീകള്‍ക്ക് മാത്രം; നടന്മാരില്‍ നിന്നും ലൈംഗിക ആക്രമണം ഉണ്ടായിട്ടുണ്ട്; പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി നടി പാര്‍വതി

പ്രമുഖ മലയാളം നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പല നടിമാരും സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലായി തനിക്കും ഇതേ രീതിയിലുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത് മലയാളത്തിലെ യുവനടികള്‍ ഏറ്റവും ശ്രദ്ധേയയായ പാര്‍വ്വതിയാണ്.സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകരായിരുന്നവരാണ് തന്നോട് ഇങ്ങനെ ചെയ്തതതെന്നും നടി പറയുന്നു. കൊച്ചിയില്‍ യുവനടി ആകമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ലൊക്കേഷനിലായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട ഒരു സീനാണ് ചെയ്യേണ്ടിയിരുന്നത്. തനിക്ക് അഭിനയിക്കണമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ സഹായത്തിന് ആവശ്യപ്പെടുന്ന ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളാണ് താനുമെന്നും പാര്‍വ്വതി പറയുന്നു. ശരീശം ഇങ്ങനെയായതുകൊണ്ട് ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ. അത് ചെയ്തവര്‍ കുറ്റവാളികളാണ്. പക്ഷെ…

Read More