സ്വവര്‍ഗരതി ഒരു വൈകല്യമാണെന്നും അതിലൂടെ ലൈംഗിക രോഗങ്ങള്‍ വ്യാപിക്കുന്നതിന്റെ തോത് കൂടുമെന്നും ആര്‍എസ്എസ് സംഘടനയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതിലൂടെ പങ്കാളികളില്‍ ലൈംഗിക രോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് ആര്‍എസ്എസിന്റെ വനിതാ വിഭാഗത്തിന്റെ അംഗീകൃത സംഘടനയായ സംവര്‍ധിനി ന്യാസ് നടത്തിയ സര്‍വേയില്‍ പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം മുതല്‍ ആയൂര്‍വേദം വരെയുള്ള എട്ട് വ്യത്യസ്ത ചികിത്സാരീതികളില്‍ പ്രാഗത്ഭ്യം നേടിയവരില്‍ നിന്ന് ശേഖരിച്ച 318 ഓളം പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേയുടെ കണ്ടെത്തലുകളെന്ന് രാഷ്ട്രീയ സേവിക സമിതിയുടെ മുതിര്‍ന്ന പ്രവര്‍ത്തക പറഞ്ഞു. സര്‍വേ പ്രകാരം 70 ശതമാനം ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷനുകളും സ്വവര്‍ഗരതി ഒരു വൈകല്യമാണെന്ന് പറഞ്ഞു. ഏകദേശം 86 ശതമാനത്തോളം പേര് സ്വവര്‍ഗരതിയില്‍ നിന്ന് ലൈംഗിക രോഗങ്ങള്‍ പകരുമെന്ന് സ്ഥിരീകരിച്ചതായി ആര്‍എസ്എസ് സര്‍വേ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സര്‍വേയില്‍ ഇത്തരം വിവാഹങ്ങള്‍ നിയമവിധേയമാക്കാനുള്ള തീരുമാനം രോഗികളെ സുഖപ്പെടുത്തുന്നതിനും…
Read More