സഹപ്രവര്‍ത്തകരായ 43പേരില്‍ നിന്ന് തനിക്ക് ഉപദ്രവം നേരിട്ടെന്ന് വനിതാ എഞ്ചിനിയറുടെ പരാതി ! യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരായ 43 പേര്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി വനിതാ എഞ്ചിനിയറുടെ പരാതി. നോയിഡയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഗാസിയാബാദ് സ്വദേശിനിയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നോയിഡ സെക്ടര്‍ 58 പോലീസ് അന്വേഷണം ആരംഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ നോയിഡയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തുവരുന്ന യുവതിയാണ് പരാതിക്കാരി. ചിലര്‍ ശാരീരികമായി ഉപദ്രവിച്ചപ്പോള്‍, മറ്റുചിലര്‍ കൂടെകിടക്കാന്‍ ക്ഷണിച്ചെന്നും, ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇതിനുപുറമേ തനിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അശ്ലീലപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ 21 സഹപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബാക്കി 22 പേരുടെ വ്യക്തമായ വിവരങ്ങള്‍ അറിയില്ലെന്നും പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ ഉപദ്രവത്തെക്കുറിച്ച് വനിതാ കമ്മീഷന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നേരത്തെ…

Read More

വണ്ടിക്കൂലി വേണ്ട ഉമ്മ മതിയെന്ന് ഡ്രൈവര്‍; ഒടുവില്‍ അവര്‍ പറഞ്ഞതെല്ലാം അനുസരിക്കേണ്ടി വന്നു; രാത്രിയില്‍ ലോറി ഡ്രൈവറും കൂട്ടാളികളും തങ്ങളോടു കാണിച്ച ക്രൂരതകള്‍ തുറന്നു പറഞ്ഞ് സഹോദരിമാര്‍…

കോതമംഗലം: ലിഫ്റ്റ് തരാമെന്ന വ്യാജേന ലോറിയില്‍ കയറ്റിയ ഡ്രൈവറും കൂട്ടാളികളും തങ്ങളോടു ചെയ്ത ക്രൂരതകള്‍ തുറന്നു പറഞ്ഞ് സഹോദരിമാര്‍. കഴിഞ്ഞ ദിവസം അടിമാലിയില്‍ നിന്നും പൊലീസ് കണ്ടെത്തിയ ആദിവാസി സഹോദരിമാരുടെ മൊഴി ഇങ്ങിനെ. ”വണ്ടിക്കൂലി നല്‍കാമെന്നു പറഞ്ഞപ്പോള്‍ അതുവേണ്ട ഉമ്മ കൊടുക്കണം എന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്.ഇവരുടെ കയ്യില്‍ നിന്ന് രക്ഷപെടണമല്ലോ എന്നുകരുതി അയാള്‍ പറഞ്ഞതെല്ലാം ചെയ്തു. ഒരുരാത്രി മുഴുവന്‍ ലോറിയില്‍ കൊണ്ടുനടന്നു. പുലര്‍ച്ചെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു”. കുട്ടംമ്പുഴയിലെ ഒരു ആദിവാസി ഊരിലെ താമസക്കാരായ പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരിമാരെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ കുട്ടംമ്പുഴ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കുട്ടംമ്പുഴ എസ്.ഐ.ബിജുകുമാര്‍, അഡീഷണല്‍ എസ്.ഐ.ജോയി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എല്‍ദോസ്, സിനി വിനോദ് എന്നിവരടങ്ങുന്ന സംഘം പെണ്‍കുട്ടികളെ വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി…

Read More