നാലു വയസ്സുള്ള സ്വന്തം മകളെ പീഡിപ്പിച്ചതിന് അകത്തു പോയ ആളെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. ഈ കുറ്റത്തിന് വിചാരണ നേരിടുന്നതിനിടയിലാണ് പുതിയ പരാതികളുമായി യുവതി രംഗത്തെത്തിയത്. ഇയാള്‍ നായയോട് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന യുവതിയുടെ വെളിപ്പെടുത്തലോടെ ഇയാള്‍ക്ക് ലഭിക്കാനിരുന്ന ജാമ്യം കോടതി നിഷേധിച്ചു. ഇയാള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാള്‍ നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെന്സില്വാനിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 25കാരനായ ജസ്റ്റിന് ജെയിംസ് ക്രെയ്ബറെയാണ് പോലീസ് പിടികൂടിയത്. ന്യൂജേഴ്സി സ്വദേശിയായ യുവതിയാണ് ഇയാള്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പകര്‍ത്തി ഇയാള്‍ യുവതിക്ക് അയച്ചുകൊടുത്തുവെന്നാണ് പറയുന്നത്. തന്റെ നാലുവയസ്സുള്ള മകളോടും ലൈംഗിക താല്പര്യം ഉള്ളതായി യുവതിയോട് ഇയാള്‍ പറഞ്ഞിരുന്നു.
Read More