എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്ന് സര്‍ക്കാര്‍ നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വാക്സിനോടുള്ള എതിര്‍പ്പ് തുടരുകയാണ്. വാക്സിനേഷന്‍ ഒഴിവാക്കാന്‍ ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ നദിയിലേക്കു ചാടിയെന്നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള വാര്‍ത്ത. ബാരാബങ്കിയിലെ സിസോദിയയിലാണ് സംഭവം. വാക്സിനെടുക്കേണ്ട ദിവസം ഇവിടെ നിരവധി പേര്‍ നദിയില്‍ ചാടി കുത്തിവയ്പ് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വാക്‌സിന്‍ എടുത്ത ശേഷവും ആളുകള്‍ക്ക് രോഗം വരുന്നുണ്ടെന്നും ആളുകള്‍ മരിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്ന ന്യായീകരണം. കോവിഡ് വാക്സിന്‍ ദോഷകരമാണെന്നാണ് സിസോദിയയിലെ കൃഷിക്കാരനാണ് ശിശുപാല്‍ പറയുന്നത്. മെട്രിക്കുലേഷന്‍ പാസായ താന്‍ ഇക്കാര്യം കഴിയും വിധത്തിലെല്ലാം ഗ്രാമീണരെ ‘ബോധവത്കരിക്കുന്നുണ്ടെന്നും’ ശിശുപാല്‍ പറയുന്നു. നഗരങ്ങളിലുളള സുഹൃത്തുക്കളില്‍നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് ശിശുപാല്‍ പറയുന്നു. വാക്സിനുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായില്ല. രണ്ട് ഡോസ് വാക്സിനും എടുത്ത തന്റെ അമ്മാവന്‍ ഡല്‍ഹിയില്‍ കോവിഡ്…
Read More