തിരുവനന്തപുരം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനാപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്ഐ ഒരു സ്വാതന്ത്ര വിദ്യാർഥി സംഘടനയാണ്. അവരുടെ സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമാണ്. സർവകലാശാലകളിൽ ആർഎസ്എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയാറാകുന്നില്ല. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. …
Read MoreTag: sfi
ചാക്കിലോട്ടത്തില് നിന്ന് പിന്മാറി ! സംസ്കൃത കോളജില്‍ സിപിഎം നേതാവിന്റെ മകനെ തല്ലി താടിയെല്ലു തകര്‍ത്ത് എസ്എഫ്ഐക്കാര്‍
പാളയം ഗവ. സംസ്കൃത കോളജില്‍ സിപിഎം വനിതാ നേതാവിന്റെ മകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് എസ്എഫ്ഐക്കാര്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകന് ആദര്‍ശിനാണു പരിക്കേറ്റത്. തടിക്കഷണം കൊണ്ടുള്ള ക്രൂരമായ മര്‍ദനത്തില്‍ താടിയെല്ലു പൊട്ടി ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കില്‍കയറി ഓട്ടം മത്സരത്തില്‍ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. കോളജിലെ മുന്‍ വിദ്യാര്‍ഥികളും എസ്എഫ്ഐ യൂണിറ്റ് മുന്‍ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിന് എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.
Read Moreഹോസ്റ്റലില്‍ ഭക്ഷണം മുടങ്ങി ! പ്രിന്‍സിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐ പ്രതിഷേധം; കെ വിദ്യയ്ക്കെതിരേ നടപടിയെടുത്ത അതേ പ്രിന്‍സിപ്പല്‍…
അട്ടപ്പാടി ഗവ. കോളേജില്‍ പ്രിന്‍സിപ്പലിനെ ‘വാഴ’യാക്കി പ്രതിഷേധിച്ച് എസ്എഫ്ഐ. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രിന്‍സിപ്പല്‍ ലാലി വര്‍ഗീസിനെ വാഴയോട് ഉപമിച്ച് എസ്എഫ്ഐ സമരം നടത്തിയത്. ആറുമാസമായി ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളികള്‍ക്കും പാചകക്കാര്‍ക്കും വേതനം ലഭിച്ചിരുന്നില്ല. ഇവര്‍ നടത്തിയ പണിമുടക്ക് സമരത്തിന് പിന്തുണയുമായാണ് എസ്എഫ്ഐ എത്തിയ വാഴ സമരം നടത്തിയത്. എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് ലാലി വര്‍ഗീസ്. പോലീസ് ഇടപെട്ട് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ്, ഹോസ്റ്റലില്‍ ഭക്ഷണ വിതരണ ചുമതലയെന്നും പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് ‘വാഴയാണെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും പ്രിന്‍സിപ്പല്‍ ഒന്നും ചെയ്യുന്നില്ല’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രിന്‍സിപ്പല്‍ എന്നെഴുതിയ ബോര്‍ഡ്…
Read Moreഈ ‘കലിംഗ സര്‍വകലാശാല’യുടെ ആസ്ഥാനം കായംകുളം ? ഇത്തരത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ നിരവധിയെന്ന് സൂചന…
എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റേതിനു സമാനമായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത് നിരവധി പേരെന്ന് സൂചന. നിഖിലിന്റെ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്ത ‘കലിംഗ’ ബിരുദധാരികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന. വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ അറസ്റ്റിന് പിന്നാലെ പ്രദേശത്തെ മറ്റു ചില നേതാക്കളെക്കുറിച്ചും ആക്ഷേപം ഉയരുകയാണ്. നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍നിന്ന് ബിരുദധാരികളായത്. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയാണ് പുറത്തുവിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് തമ്മില്‍ ബന്ധം ഉണ്ടെന്ന് സംശയം ഉണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ഇതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ചും ഇപ്പോള്‍ സൂചനകള്‍ ഇല്ല. മേഖലയിലെ…
Read Moreപെട്ടെന്ന് മുങ്ങേണ്ടി വന്നതിനാൽ വ്യാജനെടുക്കാൻ പറ്റിയില്ല; നിഖിലിന്റെ വീട്ടിൽ നിന്ന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെത്തി പോലീസ്
ആലപ്പുഴ: എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് എംകോം പ്രവേശത്തിനായി കോളജിൽ സമർപ്പിച്ച വ്യാജ ബിരുദ സർട്ടഫിക്കറ്റുകൾ നിഖിലിന്റെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. കായംകുളം മാർക്കറ്റിനു സമീപത്തെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. ബികോം (ബാങ്കിംഗ് ആൻഡ് ഫിനാൻസ്) എന്നു രേഖപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം മൂന്നു വർഷത്തെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടഫിക്കറ്റ് തുടങ്ങിയവയുമുണ്ടായിരുന്നു. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് മാർക്ക് ലിസ്റ്റ്. നിഖിലിന്റെ മുറിയിലെ അലമാരയിലായിരുന്നു സർട്ടിഫിക്കറ്റുകൾ. പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ല. നിഖിലിന്റെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. അതേസമയം, വ്യാജ രേഖ ചമച്ച കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഇന്ന് തെളിവെടുത്തേക്കും. കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് ഇന്നലെ…
Read Moreലൈംഗിക വൈകൃത ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ ? ഇത്തരക്കാരുടെ ഉല്‍പ്പന്നമാണ് തൊപ്പിയെന്ന് തൊഹാനി
തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെതിരേ പോലീസ് കേസെടുത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. തൊപ്പിയെപ്പോലുള്ളവര് വളര്‍ന്നു വരുന്ന യുവതലമുറയെ ദോഷകരമായി ബാധിക്കുമെന്നാണ് ഇയാളെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ തൊപ്പിയേക്കാള്‍ വലിയ അശ്ലീലം പറയുന്ന പല മത-രാഷ്ട്രീയ നേതാക്കളും ഇപ്പോഴും നിര്‍ബാധം പൊതുസമൂഹത്തില്‍ വിലസുന്നുണ്ടെന്നാണ് ഇയാളെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ.കെ.തൊഹാനി. സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം-എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് തൊഹാനി പറഞ്ഞു. ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള്‍ എഴുതിയ പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് ചോദ്യം ചെയ്തപ്പോള്‍ നിങ്ങളാരാണ് സദാചാരം തീരുമാനിക്കാന്‍ എന്നാണ് എസ്എഫ്ഐ ചോദിച്ചത്. അതു തന്നെയാണ് തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നതെന്ന് തൊഹാനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അഡ്വ. കെ.തൊഹാനിയുടെ പോസ്റ്റ്.…
Read Moreവ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസ് കാട്ടിയത് കൊടുംചതിയെന്ന് സിപിഎം; കുട്ടിനേതാവിനെതിരേ അന്വേഷണം
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് കാട്ടിയത് കൊടുംചതിയെന്നു സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരേ അന്വേഷണം ഉണ്ടാകുമെന്നും അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി. തെറ്റുതിരുത്തൽ നടപടി ശക്തമായി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച സിപിഎം സംസ്ഥാന നേതൃത്വത്തെ നിരന്തരം വെട്ടിലാക്കുന്നതാണ് എസ്എഫ്ഐ ഉൾപ്പെട്ട വിവാദപരമ്പരകൾ. പുറത്ത് ന്യായീകരിക്കുന്ന പാർട്ടി നേതാക്കൾക്ക് എസ്എഫ്ഐയുടെ പോക്കിൽ അതൃപ്തിയുണ്ട്.
Read Moreഎസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടം ! പ്രിന്‍സിപ്പലിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും
കാട്ടാക്കട : കൗണ്‍സിലര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജുവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ സാധ്യത. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാല്‍ രണ്ടു പ്രതികളേയും ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം ആള്‍മാറാട്ടത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുകയാണ് പാര്‍ട്ടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡി.കെ.മുരളി, പുഷ്പലത എന്നിവരുടെ അന്വേഷണ കമ്മീഷന് രൂപീകരിച്ചു. തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരായ ഐ.ബി.സതീഷും ജി.സ്റ്റീഫനും സിപിഎമ്മിന് കത്ത് നല്‍കിയിരുന്നു. കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ എസ്എഫ്ഐ നേതാവ് വിശാഖിനെതിരെ പോലീസ് കേസെടുത്തതോടെ എസ് എഫ് ഐയില്‍ വിഭാഗിയത വര്‍ധിക്കാന്‍ സാധ്യത. വിശാഖിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നിലവില്‍ ചേരിപ്പോര് ഉയര്‍ന്നിരിക്കെയാണ്. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, വിശ്വാസ…
Read Moreക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി കോടതി
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ നിന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കിയതായും കോടതി അറിയിച്ചു. ക്ഷേത്ര വിശ്വാസികളായ അനന്തനാരായണന്‍ ,പി.എന്‍.ശ്രീരാമന് എന്നിവരാണ് അഡ്വ .കെ.മോഹന കണ്ണന് വഴി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read Moreബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ സമരത്തിനിറക്കി എസ്എഫ്ഐ ! ബിരിയാണി കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍; പരാതിയുമായി രക്ഷിതാക്കളും…
ബിരിയാണിച്ചെമ്പ് വിവാദം ഒന്നു തണുത്തു നില്ക്കുമ്പോള് അടുത്ത ബിരിയാണി വിവാദവുമായി എസ്എഫ്ഐ. ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ സമരത്തിന് കൊണ്ടുപോയി എന്ന് പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ കലക്ടറേറ്റ് സമര പങ്കാളിത്തമാണ് വിവാദത്തിലായിരിക്കുന്നത്. അനുമതിയില്ലാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവര്‍ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ ആരോപണം ശരിയല്ലെന്ന് എസ്എഫ്ഐ പറഞ്ഞു. എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്കാണ് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ അനുമതിയില്ലാതെ കൊണ്ടു പോയതെന്നാണ് ആക്ഷേപം. ക്ലാസിലെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണം ഉണ്ടാവും എന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടു പോയത്, എന്നാല്‍ ഒന്നും കിട്ടിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രകടനത്തിന് പോയ കുട്ടികള്‍ രാവിലെ മുതല്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂളില്‍ വരാത്ത…
Read More