ഇന്റേണല്‍ മാര്‍ക്കും അഡ്മിഷനും വരെ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ ! അഞ്ചു വര്‍ഷത്തിനിടെ ടിസി വാങ്ങിപ്പോയത് 187 വിദ്യാര്‍ഥികള്‍;യൂണിവേഴ്‌സിറ്റി കോളജില്‍ അരങ്ങേറുന്നത് ഫാസിസത്തിന്റെ ഉഗ്രരൂപം…

കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ സഹചാരികള്‍ എന്ന നിലയിലാണ് വിദ്യാര്‍ഥികള്‍ എന്നും എസ്എഫ്‌ഐ എന്ന സംഘടനയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത്തരം ധാരണകള്‍ പൊളിച്ചടുക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അരങ്ങേറുന്നത്.”ഞങ്ങള്‍ സ്വപ്നം കണ്ട എസ്.എഫ്.ഐയല്ല ഇവിടെയുള്ളത്. ഗുണ്ടായിസവും വടിവാള്‍ രാഷ്ട്രീയവുമാണിവിടെ. യൂണിയന്‍ ഓഫീസില്‍ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഇതാണോ കമ്യൂണിസം? ഈ കമ്യൂണിസം ഞങ്ങള്‍ക്കു വേണ്ട…”- സഹപാഠിക്കു കുത്തേറ്റതിനേത്തുടര്‍ന്നു യൂണിവേഴ്സിറ്റി കോളജില്‍ പ്രതിഷേധമുയര്‍ത്തിയ നൂറുകണക്കിനു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ പ്രതികരണമാണിത്. ഏറെക്കാലമായി വിദ്യാര്‍ഥികളുടെ മനസില്‍ നീറിപ്പുകഞ്ഞ പ്രതിഷേധമാണ് ഇന്നലെ കാമ്പസിനു പുറത്തും ആളിക്കത്തിയത്. നഗരമധ്യത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി കോളജ് കാമ്പസില്‍ എസ്.എഫ്.ഐ. നേതൃത്വമറിയാതെ ഈച്ചപോലും പറക്കില്ല എന്നതാണ് സ്ഥിതിയെന്നു വിദ്യാര്‍ഥികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഇവിടെ പഠിക്കണമെങ്കില്‍ എസ്.എഫ്.ഐക്കാരനാകണം. അഞ്ചു വര്‍ഷത്തിനിടെ കോളജില്‍നിന്നു 187 വിദ്യാര്‍ഥികള്‍ വിടുതല്‍ വാങ്ങിപ്പോയതായി ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍തന്നെയാണു നിയമസഭയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍,…

Read More