തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ എസ്എഫ്ഐ വനിതാ നേതാവ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്റ് ഇന്‍ഫര്‍മാറ്റിക്സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീ,ണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ടു വന്ന് വിദ്യാര്‍ത്ഥിനി സമര്‍ഥമായി കോപ്പിയടിക്കാന്‍ ശ്രമിച്ചത്. എക്സാം ഹോളില്‍ ചിമതലയുണ്ടായിരുന്ന അദ്ധ്യാപിക കൈയ്യോടെ പൊക്കുകയും പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. അദ്ധ്യാപികയില്‍ നിന്നും വിശദീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നേരത്തെ സിപിഎം നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചത്. ഗുരുതര വീഴ്ചയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. മുമ്പ് ഇതേ കോളജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണക്കേസില്‍ പെട്ടിരുന്നു. അന്ന്…
Read MoreTag: sfi
അതേ സ്ഥലം അതേ പാട്ട് ! മത തീവ്രവാദികള്‍ക്ക് ചുട്ടമറുപടിയായി എസ്എഫ്ഐയുടെ ഫ് ളാഷ്മോബ്; മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്ത അതേസ്ഥലത്തു നിന്നുള്ള ഫ് ളാഷ്മോബ് കത്തിപ്പടരുന്നു …
എയ്ഡ്സ് ദിനത്തില്‍ മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ നടത്തിയ ഫ് ളാഷ്മോബുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പെണ്‍കുട്ടികളെ തെറിവിളിച്ച് പല തീവ്ര മത സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒട്ടനവധി പേര് ഇവരെ പിന്തുണച്ചതോടെ ഫേസ്ബുക്ക് യുദ്ധക്കളമായി മാറിയിരുന്നു.എന്നാല്‍ ഇപ്പോള്‍ തീവ്രവാദികള്‍ക്ക് ചുട്ടമറുപടിയുമായി ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ഫ് ളാഷ്മോബ് നടത്തിയ അതേ സ്ഥലത്തു തന്നെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഫ് ളാഷ്മോബ് നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ആദ്യ മണിക്കൂറില്‍ തന്നെ ആയിരം പേരാണ് വീഡിയോ പങ്കുവച്ചത്.
Read More