വീട്ടിലെ വിശ്വസ്തയായ കുട്ടി.., ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലുമായി ഇരട്ട ബിരുദാനന്തരബിരുദം.., ഗ്രാമത്തിലെ സ്കൂളിൽ കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ… ഷബ്നം അലിയെന്ന ഈ 38കാരിക്കുവേണ്ടി മഥുര ജില്ലാ ജയിലിൽ തൂക്കുമരം ഒരുങ്ങുകയാണ്. ഇവർ ചെയ്ത കുറ്റം- പാലിൽ മയക്കുമരുന്നു ചേർന്ന് ഏഴു കുടുംബാംഗങ്ങൾക്കു നൽകി മഴുകൊണ്ടു കഴുത്തുവെട്ടി കൊന്നു. ഈ ക്രൂരത ചെയ്ത് പതിമൂന്നു വർഷമായിട്ടും വിശ്വസിക്കാനാവാതെ പകച്ചുനിൽക്കുകയാണ് യുപി മൊറാദാബാദിലെ അമ്രോഹയ്ക്കടുത്ത ബവൻഖേഡി ഗ്രാമം. ഞങ്ങളെല്ലാവർക്കും അതൊരു ഷോക്കായിരുന്നു. സലിം എന്നയാളുമായുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ അസ്വാരസ്യം ഉണ്ടായിരുന്നു എന്നറിയാം. പക്ഷേ അത് ഈവിധത്തിൽ അവസാനിക്കുമെന്ന് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല- ഷബ്നത്തിന്റെ അമ്മാവൻ സത്താർ അലി പറയുന്നു. പ്രണയം വിധിച്ച ദുർവിധിസാന്പത്തികമായും സാമൂഹ്യമായും ഉയർന്ന കുടുംബത്തിലെ അംഗമായ ഷബ്നത്തിന് ദിവസക്കൂലിക്കാരനായ സലിമുമായി ഉണ്ടായ ബന്ധം തുടക്കത്തിലേ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഉയർന്ന വിദ്യാഭ്യാസമുള്ള ഭൂവുടമകളായിരുന്നു ഷബ്നത്തിന്റെ വീട്ടുകാരും ബന്ധുക്കളും. പിതാവ് സമീപത്തെ കോളജിൽ കലാധ്യാപകനായിരുന്നു.…
Read MoreTag: shabnam
ആകാശഗംഗയ്ക്കു ശേഷം അധികം താമസിക്കാതെ ഞാന്‍ സിനിമാ മേഖല വിട്ടു ! ജീവിത സഖിയാക്കിയത് മലയാളത്തിന്റെ പ്രിയ ഗായികയെ; നടന് റിയാസ് പറയുന്നതിങ്ങനെ…
വിനയന് സംവിധാനം ചെയ്ത ആകാശഗംഗ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നാണ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ മനസ്സു തുറക്കുകയാണ് ആകാശഗംഗയിലെ നായകന് റിയാസ്. നടന് സ്ഫടികം ജോര്‍ജ് വഴിയാണ് താന്‍ വിനയനെ പരിചയപ്പെടുന്നതെന്നും ഈ സമയത്ത് ഒരു നായകനെ അന്വേഷിച്ച് നടക്കുകയായിരുന്നു അദ്ദേഹമെന്നും റിയാസ് പറയുന്നു. ആകാശഗംഗ വന്‍ഹിറ്റായിരുന്നെങ്കിലും ആ വിജയത്താലുണ്ടായ പ്രശസ്തി ഉപയോഗിക്കാന്‍ തനിക്കായില്ലയെന്ന് റിയാസ് പറയുന്നു. ‘ആകാശഗംഗ’യ്ക്ക് ശേഷം ‘സംഭവാമി യുഗേ യുഗേ’ എന്ന ചിത്രത്തില്‍ നായകനായും മറ്റു ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചെങ്കിലും നല്ല കഥാപാത്രങ്ങളോ കാര്യമായ വിജയങ്ങളോ ലഭിച്ചില്ല. അതോടെ ഞാന്‍ പതിയെപ്പതിയെ സിനിമയില്‍ നിന്ന് അകന്നു തുടങ്ങി. ബിസിനസിലും കുടുംബജീവിതത്തിലും ശ്രദ്ധേ കേന്ദ്രീകരിച്ചു.’ റിയാസ് പറയുന്നു. മലയാളത്തിലെ പ്രിയഗായിക ശബ്നത്തെയാണ് റിയാസ് ജീവിത പങ്കാളിയാക്കിയത്. ആകാശ ഗംഗ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയും…
Read More