ഇലന്തൂര്‍ നരബലി കേസിലെ പ്രതികളിലൊരാളായ ഷാഫിയെ വഴിതെറ്റിച്ചത് മദ്യമെന്ന് ഭാര്യ നബീസ. ഇയാള്‍ നിരപരാധിയാണെന്ന് പറയുന്നില്ലെന്നും ഷാഫിക്ക് വലിയ സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും നബീസ പറഞ്ഞു. എന്നാല്‍ നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസം ഹോട്ടലില്‍ വന്നിരുന്നതായും നബീസ പറഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ ഷാഫി ഉപയോഗിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് ബുക്ക് ഉപയോഗിച്ചത് ഷാഫി. ഷാഫിക്ക് ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ല. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. റോസ്ലിയെയും പത്മയെയും അറിയാം. ഇവര്‍ ഹോട്ടലിന് അടുത്തുള്ള ലോഡ്ജില്‍ വരാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ പണം കൊണ്ടു വന്നിട്ടില്ലെന്നും നബീസ പറയുന്നു. എന്നാല്‍ മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ്…
Read MoreTag: shafi
എല്ലാ ദിവസവും ആളെക്കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം ! എണ്ണിയെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയ്ക്കെതിരേ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍…
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സേനയുടെ വീഴ്ചകളെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷം. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു വാദിക്കുന്ന പിണറായിയ്ക്കെതിരേ ആഞ്ഞടിച്ചത് ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്നു. പോലീസ് മര്‍ദനവും മറ്റ് വീഴ്ചകളും ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്ന് ഷാഫി നിയമസഭയില്‍ ചോദിച്ചു. കൃത്യമായ ഇടവേളകളില്‍ ആളെ കൊല്ലുന്നത് കേരള പൊലീസ് നിര്‍ത്തണം. ഭാര്യയെ തല്ലിയാല്‍ തല്ലുന്നവനെ തല്ലിക്കൊല്ലാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുമ്പോള്‍ എങ്ങനെയാണ് സംസ്ഥാനത്ത് ക്രമസമാധാനം നടപ്പാക്കുകയെന്ന് ഷാഫി ചോദിച്ചു. പാര്‍ട്ടി കോടതിയുടെ ശൈലിയിലേക്ക് കേരളത്തിലെ പൊലീസ് മാറാന്‍ അനുവദിക്കരുതെന്ന് ഷാഫി പറഞ്ഞു. ലോക്കപ്പ് മര്‍ദനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കവെയാണ് ഷാഫിയുടെ പരാമര്‍ശം. പോലീസിന്റെ…
Read More