കോഴിക്കോട്: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ മുഹമ്മദ് ഷഹബാസ് (15) മരിച്ചതിനു പിന്നാലെ ഞെട്ടിക്കുന്ന പ്രതികളുടെ ഇൻസ്റ്റഗ്രാം സന്ദേശം പുറത്ത്. ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം വിദ്യാർഥികൾ അയച്ച സന്ദേശത്തിൽ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന ശബ്ദവും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകുന്നേരം താമരശേരി ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണു പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനു പകരം വീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഉണ്ടായതെന്ന് മരിച്ച…
Read More