കൊച്ചി: വയനാട് ബത്തേരിയിലെ ഗവ. സർവജന ഹൈസ്കൂൾ വിദ്യാർഥിനി ഷഹ്ല ഷെറിൻ പാന്പുകടിയേറ്റു മരിച്ച കേസിൽ വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, അധ്യാപകനായ സി.വി. ഷജിൽ, താലൂക്കാശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയ് എന്നിവർക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികളുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയോ പിഴവോ സംഭവിച്ചെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കിയാണു സിംഗിൾ ബെഞ്ച് മുൻകൂർജാമ്യം അനുവദിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ക്ലാസ് അധ്യാപകനല്ല, സംഭവം അറിഞ്ഞ് ഓടിയെത്തിയതാണ് ഷജിലെന്നും കോടതി പറഞ്ഞു. ഷജിലിനെയും കെ.കെ. മോഹനനെയും സസ്പെൻഡ് ചെയ്തതിനാൽ ഇവർ തെളിവു നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യുമെന്ന ആശങ്ക വേണ്ട. സസ്പെൻഷൻ കാലാവധി കഴിഞ്ഞു തിരിച്ചെടുക്കുന്പോൾ ഇവരെ മറ്റേതെങ്കിലും സ്കൂളിലേക്ക് നിയോഗിക്കാനാവുമെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്താൽ ബോണ്ടിന്റെയും ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം…
Read MoreTag: shahala death
ഷെഹ്ല ഷിറിന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ചീഫ് സെക്ട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും വിശദീകരണം തേടി കോടതി
കൊച്ചി: ബത്തേരി സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ നിയമസേവന അതോറിറ്റിയുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. സംഭവത്തിൽ ചീഫ് സെക്ട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാർഥി ഷെഹ്ല ഷിറിനാണ് സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ചത്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണ് മരണമെന്ന് ജില്ലാ ജഡ്ജി എൻ. ഹാരിസ് റിപ്പോര്‍ട്ട് നൽകിയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും ഹാരിസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Read Moreഷഹലയുടെ മരണം: മുൻകൂർ ജാമ്യത്തിന് അധ്യാപകർ ഹൈക്കോടതിയിൽ; കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാർഥികൾ
കൊച്ചി: ബത്തേരി സർവജന സർക്കാർ സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകൻ സി.വി.ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ.മോഹൻ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. അധ്യാപകർ നിലവിൽ ഒളിവിലാണ്. വിദ്യാർഥിനി ചികിത്സ കിട്ടാതെ മരിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു. കേസിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അധ്യാപകർ അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത്. മാനന്തവാടി എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച സ്കൂളിലെത്തി മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒരുപകൽ നീണ്ട തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലുമാണ് പോലീസ് നടത്തിയത്. അതിനിടെ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന്…
Read Moreപാഠം ഒന്ന് ‘വൃത്തിയായി സൂക്ഷിക്കുക’; സ്കൂൾ പരിസരം വൃത്തിയാക്കാൻ അടിയന്തര നിർദേശം; പാദരക്ഷകൾ വിലക്കരുത്
തിരുവനന്തപുരം: വയനാട് ഗവണ്മെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷഹല ഷെറീൻ പാന്പ് കടിയേറ്റു മരണമടഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. നിർദേശങ്ങൾ പൂർണമായി നടപ്പിൽ വരുത്തിയിട്ടുണ്ടെന്ന് ഡിസംബർ 10ന് നാലിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. എല്ലാ സ്കൂളുകളിലും 30നകം പിടിഎ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേർക്കാനും നിർദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലകൾ എടുക്കും. ക്ലാസ് പിടിഎകൾ ചേരാനും ഡയറക്ടറുടെ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾക്ക് പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്. വിദ്യാർഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധ നൽകി ജാഗ്രതയോടെ സത്വരനടപടികൾ സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം. അധ്യയന സമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങൾക്ക് പിടിഎയും പ്രഥമാധ്യാപകരും അധ്യാപകരും അനധ്യാപകരും…
Read Moreകുട്ടിയുടെ സുരക്ഷ ഉറപ്പ് വരുത്താൻ അധ്യാപകർക്കായില്ല; ഷഹലയുടെ മരണത്തിൽ പ്രധാനാധ്യാപകർക്ക് സസ്പെൻഷൻ, പിടിഎ പിരിച്ചു വിട്ടു
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്പെന്ഷന്. പ്രിന്‍സിപ്പൽ എ.കെ.കരുണാകരനും ഹെഡ്മാസ്റ്റര് കെ.കെ. മോഹനനുമാണ് സസ്പെന്ഷന്. പിടിഎ പിരിച്ചുവിടാനും തീരുമാനമായി. വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റേതാണ് നടപടി. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അധ്യാപകർക്കായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് അധ്യാപകർ തെറ്റുകാരാണെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും വകുപ്പുതല അന്വേഷണത്തിനു ശേഷം അധികൃതർ വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന് ഷിജിലിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് നടപടി.
Read Moreമരിച്ചതല്ല, കൊന്നതാണ്! പാമ്പിനെയും കഴുത്തിൽ ചുറ്റി അധ്യാപകനെതിരേ മുദ്രാവാക്യം വിളിച്ച് വിദ്യാർഥികൾ
വയനാട്: ക്ലാസ് റൂമിൽ പാമ്പുകടിയേറ്റ് ഷഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ. ജില്ലാ ജഡ്ജി പരിശോധനയ്ക്കായി സ്കൂളിൽ എത്തിയപ്പോഴായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. കരിങ്കൊടിയേന്തി സ്കൂളിനു മുന്നിൽ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾ സംഭവത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി സ്കൂളിൽ നിന്ന് മടങ്ങിയതിനു പിന്നാലെ വിദ്യാർഥികൾ പ്രകടനമായി മുന്നോട്ട് നീങ്ങി. പ്ലക്കാർഡുകളേന്തി മുന്നോട്ട് നീങ്ങിയ വിദ്യാർഥികളിൽ ചിലർ പ്രതീകാത്മക പാമ്പിനെയും കഴുത്തിൽ ചുറ്റിയിരുന്നു. സ്കൂളിന്റെ ദുരവസ്ഥ സംബന്ധിച്ച് അധ്യാപകരോട് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നുവെന്നും നടപടികളൊന്നും ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. സ്കൂളിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സ്കൂൾ പരിസരത്തെത്തിയ ശേഷമാണ് പരിഞ്ഞത്. ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി സുൽത്താൻ ബത്തേരി: വയനാട് ജില്ലാ ജഡ്ജി എ. ഹാരിസിന്റെ നേതൃത്വത്തിൽ ബത്തേരി സർവജന വൊക്കേഷണൽ…
Read Moreഒരാഴ്ച മുന്‍പും ക്ലാസ് മുറിയിൽ മൂര്‍ഖന്‍! സ്കൂൾ പരിസരം താവളമാക്കി മൂർഖനും വെള്ളിക്കെട്ടനും; താൻ വരാൻ എന്തിന് കാത്തിരുന്നുവെന്ന് പിതാവ്
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽനിന്ന് പാന്പ് കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ക്ലാസിൽ കഴിഞ്ഞയാഴ്ചയും പാന്പിനെ കണ്ടതായി വിദ്യാർഥികൾ. ഒരാഴ്ച മുൻപ് കുട്ടികൾ മൂർഖനെ കണ്ടിരുന്നു. സ്കൂളിനോടു ചേർന്ന ഭാഗങ്ങളിൽ മൂർഖനേയും, ശംഖുവരയനേയും (വെള്ളിക്കെട്ടൻ) ഇടയ്ക്കിടെ കാണാറുണ്ടെന്നും വിദ്യർഥികൾ ഭീതിയോടെ പറയുന്നു. നിരന്തരം പാന്പിനെ കാണുന്ന കാര്യം തങ്ങൾ അധ്യാപകരോടും വീട്ടിലും പറഞ്ഞതായാണ് കുട്ടികൾ പറയുന്നത്. എന്നാൽ കാടുവെട്ടിതെളിക്കാനോ പൊത്തുകളുള്ള ഭീമൻ ചിതൽപുറ്റ് നശിപ്പിക്കാനോ ആരും മുൻകയ്യെടുത്തില്ല. ആളെകണ്ടാൽ പത്തിവിരിച്ച് ഭയപ്പെടുത്തുന്ന മൂർഖന്റെ മൂന്നിരട്ടി വിഷമുള്ള പാന്പാണ് വെള്ളിക്കെട്ടൻ. വയനാടൻ വനങ്ങളിൽ രാജവെന്പാലയുടെ സാന്നിധ്യവും വൻതോതിലുണ്ട്. സ്കൂളിന്റെ പരിസരവും ടോയ്ലെറ്റിലേക്കുള്ള വഴികളും കാടുമൂടി കിടക്കുകയാണ്. ഇവിടെ പാന്പിന്റെ ശല്യമുള്ളതായി വിദ്യാർഥികൾ പറയുന്നു. ക്ലാസിൽ ചെരുപ്പിട്ട് കയറാൻ അനുവദിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ തങ്ങളുടെ സഹപാഠിയെ ഞങ്ങൾക്ക് നഷ്ടമാകുമായിരുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഇന്നലെ രണ്ട് സംഘം പാന്പ്…
Read Moreഷഹ്ലയുടെ മരണം നിർഭാഗ്യകരവും സങ്കടകരവും; സ്കൂൾ വികസനത്തിന് എംപി ഫണ്ട് നൽകുമെന്ന് രാഹുൽ ഗാന്ധി
വയനാട്: ബത്തേരിയിൽ പാന്പുകടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന്റെ നിര്യാണത്തിൽ അനുശോചിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഷഹ്ലയുടെ മരണം നിർഭാഗ്യകരവും സങ്കടകരവുമാണെന്നും ഷഹ്ലയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും രാഹുൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സംഭവം നടന്ന സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ വികസനത്തിനായി എംപി ഫണ്ടിൽനിന്നു തുക അനുവദിക്കുമെന്നും രാഹുലിന്റെ ഓഫീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്ല ഷെറിനാണ് കഴിഞ്ഞ ദിവസം ക്ലാസിൽവച്ച് പാന്പു കടിയേറ്റു മരിച്ചത്. ക്ലാസിന്റെ ചുമരിനോട് ചേർന്നുളള പൊത്തിൽ പതിയിരുന്ന പാന്പ് കുട്ടിയെ കടിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ വ്യാഴാഴ്ച അധ്യാപകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സ്റ്റാഫ് റൂമിന്റെ വാതിൽ തല്ലി പൊളിക്കുകയും ചെയ്തിരുന്നു
Read Moreസ്കൂൾ പിടിഎയ്ക്ക് എന്തായിരുന്നു പണി? സ്കൂളിലെ മാളങ്ങൾ അടക്കേണ്ടത് പിടിഎയെന്ന് മന്ത്രി ജി. സുധാകരൻ
തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാന്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പിടിഎയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സ്കൂളിലെ മാളങ്ങൾ അടയ്ക്കുക എന്നത് പിടിഎയുടെ പണിയാണെന്നും കുട്ടി മരിച്ചതിന് സ്കൂൾ തല്ലി തകർത്തത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പിടിഎയ്ക്ക് എന്തായിരുന്നു പണി?. പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. സ്കൂളിലെ മാളങ്ങൾ അടയ്ക്കുക എന്നത് അയാളുടെ ജോലിയാണ്. വിദ്യാഭ്യാസ മന്ത്രി ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കേണ്ടതില്ല. പ്രതിവിധികൾ കണ്ടുപിടിക്കുന്നതിനു പകരം നല്ല ജനലുകളും കതകുകളും തല്ലിപ്പൊളിക്കുകയല്ല വേണ്ടത്- അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണത്തിനു കാരണം സ്കൂളാണ് എന്ന രീതിയിലാണു നാട്ടുകാർ പെരുമാറിയതെയെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്ല ഷെറിനാണ് ക്ലാസിൽ വച്ച് പാന്പു കടിയേറ്റു മരിച്ചത്. ക്ലാസിന്റെ ചുമരിനോട് ചേർന്നുളള…
Read Moreപാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു; സ്കൂൾ സ്റ്റാഫ് റൂം നാട്ടുകാർ തല്ലിത്തകർത്തു
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതേസമയം, കുട്ടിയുടെ ചികിത്സയിൽ വീഴ്ച വന്നതിലും എന്തുകൊണ്ട് ആന്റിവെനം നൽകിയില്ലെന്നതിലും അന്വേഷണം തുടങ്ങി. ജില്ലാ ഡെപ്യൂട്ടി ഡിഎംഒയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉത്തരവിട്ടു. സ്കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സുൽത്താൻ ബത്തേരിയിലെ സ്കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാർ തല്ലിത്തകർത്തു. സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്നാരോപിച്ചാണ് റൂം തകർത്തത്. നേരത്തേ, സ്കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാർ തടയുകയും ചെയ്തിരുന്നു. അധ്യാപകർക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതേ തുടർന്ന് ആരോപണം നേരിട്ട ഷജിൽ എന്ന അധ്യാപകനെ സസ്പെൻഡ്…
Read More