സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാന്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ചികിത്സ നൽകാൻ വൈകിയെന്ന് ആരോപണം. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുൽ അസീസിന്റെയും സജ്നയുടെയും മകൾ ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ബുധനാഴ്ച വൈകുന്നേരം ക്ലാസ് സമയത്താണ് പാന്പുകടിയേറ്റത്. എന്നാൽ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകർ മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാർഥികൾ ആരോപിച്ചു. സ്കൂൾ അധികൃതർ നൽകിയ വിവരം അനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡോക്ടർക്കും പാന്പ് കടിച്ചതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചില്ല. പിന്നീട് റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
Read MoreTag: shahala death
എന്നെ എന്തോ കടിച്ചു..! ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ചു; സംഭവം സുല്‍ത്താന്‍ബത്തേരിയില്‍
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാന്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുൽ അസീസിന്റെയും സജ്നയുടെയും മകൾ ഷഹല ഷെറിനാണ്(10) മരിച്ചത്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം ക്ലാസ് സമയത്താണ് പാന്പുകടിയേറ്റത്. എന്തോ കടിച്ചെന്നു ഷഹന പറഞ്ഞതനുസരിച്ച് പരിശോധിച്ച അധ്യാപിക കാലിൽ കണ്ട മുറിവു കെട്ടി. വൈകാതെ അവശയായ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പാന്പുകടിയേറ്റെന്നു സ്ഥീരീകരിച്ചത്. റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതനിടെയായിരുന്നു മരണം. സഹോദരങ്ങൾ: അമീഗ ജെബിൻ, ആഖിൽ.
Read More