തെരുവോരത്ത് ജീവിതം കഴിച്ചു കൂട്ടിയവര്‍ ഒരുനാള്‍ ലോകത്തിന്റെ നിറുകയിലെത്തിയ കഥകള്‍ നമ്മള് പലതും കേട്ടിട്ടുണ്ട്. അത്തരമൊരു ജീവിതത്തിനുടമയാണ് ഷഹീന അത്താര്‍വാല എന്ന യുവതി. മുംബൈയിലെ തെരുവില്‍ ജനിച്ചു വളര്‍ന്ന് ടെക്ഭീമനായ മൈക്രോസോഫ്റ്റില്‍ ജോലി നേടിയ ഷാഹിനയുടെ ജീവിതകഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ഒരുകാലത്ത് റോഡരികില്‍ കിടന്നുറങ്ങിയിരുന്ന താന്‍ ഇന്ന് മുംബൈയിലെ വിശാലമായ അപ്പാര്‍ട്ട്മെന്റിലാണ് താമസമെന്ന് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ ഡിസൈന്‍ ലീഡറായ അവര്‍ തെരുവില്‍ വളര്‍ന്ന കാലഘട്ടത്തെക്കുറിച്ചും അവിടുന്ന് പോരാടിനേടിയ ജീവിതത്തെക്കുറിച്ചും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ബാഡ് ബോയ് ബില്യണയേഴ്സ്: ഇന്ത്യ എന്ന നെറ്റ്ഫ്ളിക്സ് സീരീസില്‍ കാണുന്ന ബോംബെയിലെ തെരുവിലെ തന്റെ പഴയവീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷഹീന തന്റെ ജീവിതകഥ വിവരിച്ചത്. 2015-ല്‍ താന്‍ തനിച്ച് ഇവിടെ വിടുന്നതുവരെ ഇതായിരുന്നു തന്നെ വീട് എന്ന കുറിച്ചിരിക്കുകയാണ് ഷഹീന. ഫോട്ടോയില്‍…
Read More