ഒരു മുത്തച്ഛന്‍ മൂന്നു സംസ്ഥാനങ്ങളില്‍ എംഎല്‍എയായ മുത്തച്ഛന്‍; മറ്റൊരു മുത്തച്ഛനും അമ്മയും രാഷ്ട്രീയക്കാര്‍ ; ഡോക്ടറാകാന്‍ പഠിക്കുന്ന ഷഹനാസ് ഖാന്‍ എന്ന സുന്ദരി ഗ്രാമപഞ്ചായത്ത് മുഖ്യയായി തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ…

ജയ്പൂര്‍: മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് എംഎല്‍എയായ എക ഇന്ത്യക്കാരനായ മുത്തച്ഛന്‍.മാതാവ് മേവ് മുസ്ളീം വിഭാഗത്തില്‍ നിന്നും ജനപ്രതിനിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ത്രീ. മറ്റൊരു മുത്തച്ഛന്‍ നാലു ദശകങ്ങളോളം ഗ്രാമത്തലവന്‍ പദവി അലങ്കരിച്ചയാള്‍. രാജസ്ഥാനിലെ കമാന്‍ ഗ്രാമ പഞ്ചായത്തിലെ ഗ്രാമത്തലൈവിയായി തെരഞ്ഞെടുക്കപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥിനിയും 24 കാരിയുമായ ഷഹനാസ് ഖാന്‍ ചരിത്രം രചിക്കുകയാണ്. മേവ് മുസ്ളീങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഭരത്പൂര്‍ ജില്ലയില്‍ മാര്‍ച്ച് 5 നാണ് ഷെഹനാസ് ഗ്രാമപഞ്ചായത്ത് മുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഷഹനാസ് എത്തുന്നത്. അതും നാലാം തലമുറക്കാരിയായി. മേവ് മുസ്ളീം സമുദായത്തില്‍ നിന്നും ആദ്യം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വനിതയായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സയാദാഖാന്റെ പുത്രിയാണ് ഷഹനാസ്. സയാദിന്റെ പിതാവ് തയ്യാബ് ഹുസൈന്‍ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും നിയമസഭയില്‍ അംഗമായ ഇന്ത്യയിലെ ഒരേയൊരാളാണ്. മൊറാദാബാദ് മെഡിക്കല്‍…

Read More