മക്കളേ പാപ്പന് ഇവിടെ മാത്രമല്ല അങ്ങ് ഹോളിവുഡിലുമുണ്ട് ആരാധകര്‍ ! ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ തരംഗം തീര്‍ത്ത് ഷാജി പാപ്പന്‍ സ്റ്റൈല്‍…

ഷാജി പാപ്പനും പിള്ളേരും മലയാളക്കരയെ ചിരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. ഇതോടൊപ്പം പാപ്പന്റെ പുതിയ ലുക്കും ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം ധരിക്കുന്ന ഇരു നിറങ്ങളിലുള്ള മുണ്ട് ഇതിനോടകം കേരളക്കരയില്‍ ട്രെന്റായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹോളിവുഡിലും പാപ്പന് ആരാധകരുണ്ടെന്നു കാണിച്ച് ഒരു ഹോളിവുഡ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്. രണ്ട് നിറങ്ങളെ കൂട്ടി ചേര്‍ത്തുള്ള പാപ്പന്‍ മുണ്ടുകള്‍ ഡിസൈന്‍ ചെയ്തത് ജയസൂര്യയുടെ ഭാര്യ സരിത തന്നെയായിരുന്നു. ഒടുവുല്‍ സരിതയുടെ ഡിസൈനിങ് ഹോളിവുഡിനെയും കീഴടക്കിയെന്നാണ് സൂചനകള്‍. 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ ദി മെട്രിക്സ് ട്രിലോജി എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറന്‍സ് ഫിഷ്ബേണാണ് ആടിലെ പാപ്പന്‍ സ്‌റ്റൈലില്‍ വേദിയില്‍ എത്തിയത്. ഇരുവശത്തും ചുവപ്പും കറുപ്പും നിറങ്ങളുമായുള്ള നീളന്‍ കുര്‍ത്തയും ചുവപ്പ് ഷൂവുമായാണ് ലോറന്‍സ് എത്തിയത്. പാപ്പനു മായി താരതമ്യം ചെയ്ത്…

Read More

ഷാജി പാപ്പനെ കിടുക്കിയ സമ്മാനം ! ഷാജിപാപ്പന്റെ കട്ട ഫാന്‍ കോഴിമുട്ടയില്‍ ഒളിപ്പിച്ചു നല്‍കിയ സമ്മാനം ഏവരെയും ഞെട്ടിക്കും വീഡിയോ വൈറലാവുന്നു…

  മലയാളക്കരയെ ചിരിപ്പിച്ചു കൊണ്ട് ഷാജി പാപ്പന്റെ ജൈത്രയാത്ര തുടരുകയാണ്. തങ്ങളുടെ മുത്തായ പാപ്പന് ഒരു തകര്‍പ്പന്‍ സമ്മാനമയച്ചു കൊടുത്താണ് ഒരു ആരാധകന്‍ ഷാജി പാപ്പന്റെ യഥാര്‍ഥ രൂപമായ ജയസൂര്യയെ ഞെട്ടിച്ചത്. രണ്ടാം വരവിലും ഷാജി പാപ്പനെ ആരാധകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ജയസൂര്യ പങ്കുവെച്ചിരുന്നു. കോഴി മുട്ടയ്ക്കകത്ത് ഷാജി പാപ്പനെ പെയിന്റ് ചെയ്തതാണ് ജയസൂര്യയ്ക്ക് നല്‍കിയിരിക്കുന്നത്. വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാര്‍ നല്‍കിയ സമ്മാനം ഫേസ്ബുക്കിലൂടെ ജയസൂര്യയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. എന്തായാലും കോഴിമുട്ടക്കകത്തെ പാപ്പനെ കാണാന്‍ ആളുകളുടെ തിരക്കിട്ടതിനെത്തുടര്‍ന്ന് വീഡിയോ വൈറലാവുകയും ചെയ്തു.

Read More

ഷാജി പാപ്പനെ വട്ടം ചുറ്റിച്ച കൊച്ചു സുന്ദരി പിങ്കി ഇന്ന് വളര്‍ന്ന് വലിയൊരു ആളായി(ആടായി); പിങ്കി ഇപ്പോള്‍ ഇവിടെയാണ്

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ 2015 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം മലയാളികള്‍ നെഞ്ചേറ്റിയ ഒരു ഹാസ്യ ചിത്രമാണ്. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഢികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥ പറഞ്ഞ ഈ ചിത്രത്തില്‍ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്. നായകന്‍ ഷാജി പാപ്പനെ വലച്ച ആടിനെ ആരും മറക്കില്ല. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ പ്രിയങ്കരിയായ പിങ്കി എന്ന ആട്ടിന്‍കുട്ടി. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും പിങ്കിയുണ്ട്. എന്നാല്‍ പിങ്കി പഴയ കുട്ടിയല്ല. അവള്‍ ഇന്ന് വളര്‍ന്ന് സുന്ദരിയായിരിക്കുന്നു. അതുമാത്രമല്ല അവള്‍ ഇന്ന് ആറുകുട്ടികളുടെ അമ്മയുംകൂടിയാണ്. പിങ്കിയെ രണ്ടുവര്‍ഷത്തിനുശേഷം സംവിധായകന്‍ നേരിട്ട് കണ്ടിരുന്നു. അവളോടൊപ്പം ഒരു സെല്‍ഫി എടുക്കാനും മറന്നില്ല. അത് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതോടെ ചിത്രം…

Read More