കോഴിക്കോട് മാളില്‍ വെച്ച് നടത്താനിരുന്ന ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം ഉപേക്ഷിച്ച സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നടി ഷക്കീല ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ പേരിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്. നടി ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് പിന്നീട് ഒമര്‍ ലുലു അറിയിച്ചത്. അതേസമയം, ഇക്കാര്യം തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ വിഷയമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല ഇതിനോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഷക്കീലയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിന് അകമഴിഞ്ഞ സപ്പോര്‍ട്ടാണുള്ളത്. സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരിയായ ശാരദക്കുട്ടി. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവര്‍ സ്വീകരിച്ച ഒരു…
Read More