മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന യുവതാരമാണ് ശാലിന് സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി…
Read More