കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയെന്ന കഥാപാത്രം ആരാധകരുടെ പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ചിത്രത്തില്‍ സൈക്കോ കഥാപാത്രമായി എത്തുന്ന ഫഹദ് ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്നു പറയുന്ന രംഗം പ്രേക്ഷകര്‍ മറക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ ചില ഡിലീറ്റഡ് രംഗങ്ങള്‍ പുറത്തായതോടെ ഷമ്മി ഹീറോ തന്നെയാണെന്ന് സമ്മതിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള സംഭഷണ രംഗമാണിത്.ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തെ സൈക്കോ ആയാണ് സോഷ്യല്‍ മീഡിയ വിലയിരുത്തിയത്. എന്നാല്‍ ഷമ്മി നല്ല ഒരു കുടുംബസ്നേഹിയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയില്‍ ഉള്‍പ്പെടുത്താത്ത ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്യാംപുഷ്കരന്റെ രചനയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്.
Read More