റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ മനസിൽ ഇടം നേടി സിനിമയിലെത്തിയ താരമാണ് ഷംനാ കാസിം. വിവാഹം കഴിഞ്ഞ് നാലും പിന്നിടുന്നുള്ളുവെങ്കിലും താരം ഏഴുമാസം ഗർഭിണിയാണ്. നടി ഷംന കാസിമിന്റെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വളക്കാപ്പ് ചടങ്ങിനായി ഷംനയെ ഒരുക്കുന്നതും വീഡിയോയിലുണ്ട്. ഗർഭിണിയായിരിക്കുന്ന സമയത്തെ ഇഷ്ടങ്ങളെ കുറിച്ചും താരം മനസ് തുറക്കുന്നു. അമ്മയോടുള്ള ബഹുമാനം കൂടിയെന്നും ഗർഭകാലം ആസ്വദിക്കുകയാണെന്നും താരം വീഡിയോയിൽ പറയുന്നു. സിനിമ മേഖലയിൽ നിന്നും നടി സരയൂ, പൊന്നമ്മ ബാബു, തെസ്നി ഖാൻ, ശ്രുതി ലക്ഷ്മി, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്.
Read MoreTag: shamna kasim
പൂര്‍ണനഗ്നയായി അഭിനയിക്കണമെന്ന് അവര്‍ പറഞ്ഞു ! ഒടുവില്‍ വിഷമത്തോടെ ഞാന്‍ അങ്ങനെ ചെയ്തു;വെളിപ്പെടുത്തലുമായി ഷംനകാസിം…
മിനിസ്ക്രീന്‍ റിയാലിറ്റിഷോയിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സജീവമാണ് താരം. പൂര്‍ണ എന്ന പേരിലാണ് തമിഴകത്ത് താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ ഒരു ബിഗ്ഗ് ബജറ്റ് ചിത്രം ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഷംന കാസിം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. വലിയ ഒരു പ്രൊജക്ട് ആയിരുന്നു അത് എന്നാല്‍ സിനിമയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രം പൂര്‍ണ നഗ്നയാകേണ്ടതുണ്ട്. ആ സിനിമയുടെ കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രംഗമാണ് അത്. ആ രംഗം ഒഴിവാക്കാന്‍ കഴിയില്ല എന്നാല്‍ എനിക്ക് ആ സിനിമ ഏറ്റെടുക്കാനും സാധിയ്ക്കില്ല. എത്ര ബിഗ് ബജറ്റ് ചിത്രമാണെങ്കിലും, ഏതൊക്കെ താരങ്ങള്‍ അണിനിരക്കുന്നു എന്ന്…
Read Moreഇത് ഷംന തന്നെയോ ! താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് വിശ്വസിക്കാനാവാതെ ആരാധകര്‍;വീഡിയോ തരംഗമാവുന്നു…
ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായി മാറിയ ആളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന് എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. നടി അസിനുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിയ്ക്കു പിന്നിലുള്ളത്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന് എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍…
Read Moreവൈറല്‍ ഗാനത്തിനൊപ്പിച്ച് തകര്‍പ്പന്‍ ചുവടുമായി ഷംന കാസിം ! ട്രോളിയില്ലാതെയെന്ന് ക്യാപ്ഷന്‍; ഹോട്ട് ഡാന്‍സ് വൈറലാകുന്നു…
തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയും നര്‍ത്തകിയുമാണ് ഷംന കാസിം. കേരളത്തിനു പുറത്ത് നടി അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്. തമിഴ്, തെലുങ്ക, മലയാളം, കന്നഡ സിനിമകളില്‍ തിരക്കുള്ള താരമായ ഷംന കാര്‍ത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്നി’യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ യുവാവിന്റെ കവിളില്‍ താരം കടിച്ചത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഷംന സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന് തുടങ്ങിയവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നടിയുടെ ഒരു ഡാന്‍സാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകരുടെ മനം കീഴടക്കിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രെന്‍ഡിംഗായ ഏനാ ദി…
Read Moreആദ്യം ഉമ്മ പിന്നെ കടി ! മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥിയെ ‘ചുംബിക്കുകയും കവിളില്‍ കടിക്കുകയും’ ചെയ്ത് ഷംന കാസിം;വീഡിയോ വൈറല്‍…
റിയാലിറ്റിഷോകള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. ആളുകളെ ആകര്‍ഷിക്കാന്‍ ചില ‘റിയാലിറ്റി’കള്‍ ഇവര്‍ കാണിക്കുകയും ചെയ്യാറുണ്ട്. നന്നായി പ്രകടനം നടത്തുന്ന മത്സരാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കാന്‍ വിധികര്‍ത്താക്കള്‍ നടത്തുന്ന അഭ്യാസവും കാണാറുണ്ട്. ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും പൊക്കിയെടുക്കുന്നതുമെല്ലാം ഇത്തരം വേദികളിലെ സ്ഥിരം പരിപാടികളാണ്. എന്നാല്‍ അടുത്തിടെ വിധികര്‍ത്താവായി എത്തിയ ഒരു നടി കാണിച്ച സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയുമാണ് നടി ചെയ്തത്. പ്രശസ്ത നടിയും നര്‍ത്തകിയുമായ ഷംന കാസിം ആണ് ഈ കടുംകൈ ചെയ്തത്. ഈ ചുംബനത്തിന്റെയും കടിയുടെയും വീഡിയോ ഇപ്പോള്‍ വൈറലാണ്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ്. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ…
Read Moreഅവരുടെ കിടക്കയില്‍ മൂത്രം ഒഴിച്ചതിനാല്‍ അവര്‍ എന്റെ ആദ്യരാത്രി കുളമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു; ആദ്യ രാത്രിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് ഷംന കാസിം
അഭിനേത്രിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ഷംന കാസിം. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലെ സിനിമകളിലും താരം സജീവമാണ്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തില്‍ കൂടിയാണ് ഷംന അഭിനയ രംഗത്ത് എത്തുന്നത്. നടി അസിനുമായുള്ള രൂപസാദൃശ്യം മൂലം ചിന്ന അസിന് എന്ന വിളിപ്പേരും തമിഴ് സിനിമ പ്രേമികള്‍ ഷംന കാസിമിന് സമ്മാനിച്ചിട്ടുണ്ട്. അതേ സമയം താന്‍ കുട്ടികാലത്ത് ഒരാളുടെ ആദ്യരാത്രി മുടക്കിയിട്ടുണ്ടെന്ന് വെളുപ്പെടുത്തുകയാണ് ഷംന ഇപ്പോള്‍. തനിക്ക് നാലു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മൂത്ത ഇത്താത്തയുടെ കല്യാണത്തിന്റെ അന്ന് രാത്രി മണിയറയില്‍ ആദ്യമേ താന്‍ സ്ഥാനം പിടിച്ചെന്നും ഇതുകണ്ട ഇക്കാക്കയുടെ കിളി പോയെന്നും ഷംന കാസ്സിം പറയുന്നു. അമ്മ തന്നെ എടുത്തോണ്ട് പോകാന്‍ തുടങ്ങിയപ്പോളും താന്‍ സൈഡില്‍ കിടന്നോളാം എന്ന് ഇത്താത്തയോട് പറഞ്ഞു. ബന്ധുക്കള്‍ അടക്കം പലതും പറഞ്ഞങ്കിലും താന്‍…
Read Moreഷംനയ്ക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി
ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചവർക്കെതിരേ നിയമനടപടി സ്വീകരിച്ച ഷംന കാസിമിനെ പ്രശംസിച്ചു മലയാള സിനിമയിലെ വനിതാകൂട്ടായ്മ രംഗത്തെത്തി. ഷംനയുടെ നീക്കം സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്നു കാണിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും സ്പെഷൽ ട്രിബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Read Moreബ്ലാക്ക്മെയില്‍ കേസ് ഞെട്ടിക്കുന്നത്; അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമമേഖലയില്‍ ഉണ്ടെന്ന് എ.കെ. ബാലൻ
ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ് ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി ഏ.കെ. ബാലന്. അപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമമേഖലയില്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. ചിലതു കണ്ടതിലും കേട്ടത്തിലും കൂടുതലാണ്. ഇത്തരം പ്രവണതകള്‍ക്കെതിരേ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതേ സമയം കേസിന്റെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഷംന കാസിമിനെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതി ഇട്ട സംഘം നേരെത്തെ 20ലേറെ യുവതികളെ പറ്റിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളില്‍ ചിലതു പണയപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. കളവു സ്വര്‍ണം വാങ്ങിയ ഒരാള്‍ കേസില്‍ പ്രതിയാകും. ഒൻപത് പവന് സ്വര്‍ണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 11 പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ കോവിഡ് ബാധിച്ചു ചികിത്സയില്‍ ആണ്. കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ തെളിവെടുപ്പും ഉടന്‍ നടക്കും. പ്രതികള്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി…
Read Moreവിവാഹാലോചന വന്നതുകൊണ്ടു മാത്രമാണ് സംസാരിച്ചത്; റഫീക്കിന്റെ ഭാര്യ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി ഷംന
കൊച്ചി: വിവാഹാലോചന വന്നതു കൊണ്ടു മാത്രമാണ് വരനാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയ ആളുമായി സംസാരിച്ചതെന്നു ഷംന കാസിം. റഫീക്കിന്റെ ഭാര്യ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു ഷംന. അന്‍വര്‍ എന്നായിരുന്നു ഇയാൾ പേരു പറഞ്ഞത്. ഇയാളുടെ പിതാവും അമ്മയും സഹോദരിയും സംസാരിച്ചു. ചെറുക്കനും പെണ്ണും സംസാരിക്കണമല്ലോ. എനിക്കു വേദനിക്കുന്ന കാര്യം എന്തെന്നാൽ ഇയാളും സംഘവും സംഘടിതമായി ഒരു കുടുംബത്തെ മുഴുവന്‍ ചതിക്കുകയായിരുന്നു. ഇതൊരു തട്ടിപ്പാണെന്നു എങ്ങനെ മനസിലാക്കും. വിവാഹാലോചനയോടു പ്രതികരിച്ച കുടുംബത്തെ തട്ടിപ്പിൽപെടുത്താൻ ഇവര്‍ കൂട്ടം കൂടി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സംഘത്തില്‍ സ്ത്രീകളുമുണ്ട്. ഇവര്‍ നല്കിയ വിലാസപ്രകാരം ഒരു കുടുംബമുണ്ട്. അതു കൊണ്ടു വിശ്വസിച്ചു. തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് സംശയം തോന്നിയത്. അവര്‍ വരാമെന്നു പറഞ്ഞ ദിവസമൊന്നും വീട്ടിലേക്കു വന്നതുമില്ല. ഇതോടെ തട്ടിപ്പാണെന്നു ബോധ്യമായി. മാധ്യമ ഇന്റർവ്യൂവിൽ ഷംന പറഞ്ഞു.
Read Moreഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് ഞാനുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു ! സ്ഥിരമായി ഒരു സ്ത്രീയുമായി ഫോണ്വിളിയുണ്ടായിരുന്നു; ഇത് ഷംന തന്നെയായിരുന്നു എന്നാണ് വിശ്വാസമെന്ന് റഫീഖിന്റെ ഭാര്യ…
നടി ഷംന കാസിമിനെതിരായ ബ്ലാക്മെയില്‍ തട്ടിപ്പില്‍ മുഖ്യ പ്രതിയായ റഫീഖിനെതിരേ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. മുമ്പും തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതിന് ജയിലില്‍ കിടന്നിട്ടുള്ള ആളാണ് റഫീഖ് എന്ന് ഭാര്യ വ്യക്തമാക്കുന്നു. ഫോണില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം. റഫീഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതിന്റെ പേരില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ഇതിനിടെയാണ് ഷംനയെ വിവാഹം കഴിക്കാന്‍ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടതെന്നും റഫീഖിന്റെ ഭാര്യ പറയുന്നു. ഷംന വലിയ സിനിമാ താരമായത് കൊണ്ട് ഇതൊന്നും തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇയാള്‍ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല്‍ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്. ഇതിന് മുന്‍പ് താന്‍ തന്നെ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. ഇതിനായി…
Read More