നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു പോയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ സ്പീക്കറെ ട്രോളി മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് രംഗത്തെത്തി. മിത്ത് വിവാദവുമായി ബന്ധപ്പെടുത്തിയാണ് സംഭവത്തെ പരിഹസിച്ച് അബ്ദുറബ്ബ് എത്തിയിരിക്കുന്നത്. നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണെന്നും 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസമാണെന്നും അബ്ദുറബ്ബ് പരിഹസിച്ചു. ‘നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണ്. 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാം എന്നത് വിശ്വാസമാണ്. സ്പീക്കര്‍ക്കും ആ സദ്യ കിട്ടും എന്നത് മിത്താണ്,’ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഓണസദ്യ ഒരുക്കിയത്. 1300 പേര്‍ക്ക് സദ്യ തയാറാക്കാനായിരുന്നു ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ 800…
Read MoreTag: shamseer
20 മിനിറ്റ് നിന്നിട്ടും സദ്യ കിട്ടിയില്ല ! ഒടുവില്‍ പഴം തിന്ന് സ്പീക്കര്‍ മടങ്ങി; 1300 പേര്‍ക്കായി ഒരുക്കിയ സദ്യ 800ല്‍ എത്തിയപ്പോള്‍ തീര്‍ന്നു…
നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഒരുക്കിയ ഓണസദ്യ കഴിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമില്ലാതെ പോയി. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറും പഴ്സനല്‍ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച് തൃപ്തിയടയാനായിരുന്നു സ്പീക്കറിന്റെയും സംഘത്തിന്റെയും വിധി. 1300 പേര്‍ക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേര് കഴിച്ചപ്പോള്‍ തീര്‍ന്നു പോയത്. മുന്‍പ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. 1,300 പേര്‍ക്ക് ഓണസദ്യ നല്‍കാനായി ക്വട്ടേഷന്‍ വിളിച്ചു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാല്‍ ക്വട്ടേഷന്‍ അവര്‍ക്കു നല്കി. 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതി വിളമ്പിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും…
Read Moreകോടിയേരിയുടെ മകനു പിന്നാലെ ഷംസീറിന്റെ അനുജനും സിപിഎമ്മിന് തലവേദനയാകുന്നു ! ഗള്‍ഫില്‍ നിന്നു മുങ്ങിയത് 26 കടകള്‍ പൂട്ടിയ ശേഷം; 14 കോടി കുടിശ്ശിക വരുത്തിയതോടെ വെട്ടിലായത് സെയില്‍സ്മാന്‍മാര്‍; കെ.സുധാകരന്‍ എംപിയുടെ സഹോദരി പുത്രനെതിരേയും ആരോപണം…
കോടിയേരിയുടെ മകന്‍ ബിനോയ് ഉണ്ടാക്കിയ തലവേദന മാറുന്നതിനു മുമ്പ് സിപിഎമ്മിനെ വെട്ടിലാക്കി അടുത്ത സംഭവം പുറത്തു വന്നിരിക്കുകയാണ്. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ അനുജന്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് ആരോപണം. സാധനങ്ങള്‍ വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെ നാട് വിട്ടതോടെ മലയാളികളായി സെല്‍സ്മാന്മാര്‍ക്ക് കുരുക്കായി എന്നും ആക്ഷേപമുണ്ട്. സിഒടി നസീറിനെ ആക്രമിച്ച കേസിന്റെ ക്ഷീണം മാറുന്നതിനു മുമ്പ് തന്നെ ഷംസീറിന് അനിയന്‍ പണി കൊടുത്തെങ്കില്‍. സഹോദരി പുത്രനാണ് കെ. സുധാകരന്‍ എംപിയ്ക്ക് പണി കൊടുത്തത് സഹോദരി പുത്രനാണ്. ഇയാള്‍ തൊഴിലാളികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയെന്നാണ് ഈ ആരോപണം. ഒമാനിലെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. നാട്ടിലെ ഒരു എം എല്‍ എയുടെ അനുജന്‍ ഒമാനില്‍ നടത്തിയിരുന്ന 25 കടകള്‍ പൂട്ടി മുങ്ങിയതായി അറിയുന്നു. ഒരു എംപിയുടെ അനുജത്തിയുടെ മകനും…
Read Moreക്വട്ടേഷനില്‍ പി. ജയരാജന് പങ്കൊന്നുമില്ല ! തന്നെ വധിക്കാന്‍ ശ്രമിച്ചയാളുടെ പേര് പറയാതെ പറഞ്ഞ് സിഒടി നസീര്‍; ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി വരുന്ന ആ അജ്ഞാതന്‍ ആര് ?
കോഴിക്കോട്: വടകരയില്‍ വെട്ടേറ്റ സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറിനെതിരായ വധശ്രമത്തിനു പിന്നില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പങ്കൊന്നുമില്ലെന്ന് നസീര്‍ തന്നെ പറഞ്ഞതോടെ സംശയത്തിന്റെ മുന മറ്റൊരു നേതാവിലേക്ക് നീളുകയാണ്. നസീര്‍ വടകരയില്‍ വിമതനായതോടെ മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമോയെന്ന ഭയത്തെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. വധശ്രമത്തിനു പിന്നില്‍ ഒരു തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയും തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും ഓരോ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണെന്നു നസീര്‍ പറയുന്നു. ആശുപത്രി വിട്ടു തലശ്ശേരിയിലെ വീട്ടിലെത്തിയപ്പോവാണ് നസീര്‍ ഇക്കാര്യം സൂചിപ്പിച്ചത്. ജനപ്രതിനിധിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥനോടു പറഞ്ഞിട്ടുണ്ടെന്നും പോലീസില്‍ അന്വേഷിച്ചാല്‍ പേരു ലഭിക്കുമെന്നും നസീര്‍ പറഞ്ഞു. ആര്‍ക്കുനേരെയാണ് നസീര്‍ വിരല്‍ ചൂണ്ടുന്നതെന്ന കാര്യവും ഇതിനകം ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ചാനല്‍ ചര്‍ച്ചകലില്‍ സജീവമായ എംഎല്‍എയുടെ നേര്‍ക്കാണ് ആരോപണമുന ഉയരുന്നത്. തലശ്ശേരി സ്‌റ്റേഡിയത്തിന്റെ നവീകരവുമായി ബന്ധപ്പെട്ട അഴിമതിയ്‌ക്കെതിരേ രംഗത്തു…
Read More