തിരുവനന്തപുരം: സഭയിൽ സ്പീക്കറെ ‘നിങ്ങൾ’ എന്ന് വിളിച്ചു, പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ ഖേദം പ്രകടിപ്പിച്ച് എ.എൻ. ഷംസീർ എംഎൽഎ. സാംക്രമിരോഗങ്ങൾ സംബന്ധിച്ച ബില്ലിന്റെ ചർച്ചയ്ക്കിടയായിരുന്നു സംഭവം. ബില്ലിന്റെ ചർച്ചയിൽ സമയക്രമം ഇല്ലെങ്കിലും അംഗങ്ങൾ പരമാവധി സമയം ചുരുക്കി പത്ത് മിനിറ്റിൽ പ്രസംഗം അവസാനിപ്പിക്കണമെന്ന നിർദേശമായിരുന്നു സ്പീക്കർ എം.ബി. രാജേഷ് നൽകിയത്. നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച കുറുക്കോളി മൊയ്തീൻ സമയപരിധിയ്ക്കുള്ളിൽ നിന്ന് സംസാരിച്ചു. എന്നാൽ പിന്നീട് സംസാരിച്ച എൻ.എ. നെല്ലിക്കുന്ന്, പി.സി. വിഷ്ണുനാഥ് എന്നിവരെല്ലാം അരമണിക്കൂറോളം സമയമെടുത്തു. അപ്പോൾ സ്പീക്കർ ചെയറില്ലായിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ എ.എൻ.ഷംസീർ സംസാരിക്കുകയായിരുന്നു. എ.എൻ. ഷംസീറിനോട് പ്രസംഗം ചുരുക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. അപ്പോഴാണ് ‘നിങ്ങൾ’ പ്രതിപക്ഷത്തിന് കൂടുതൽ സമയം സംസാരിക്കാൻ അവസരം നൽകിയില്ലേയെന്ന പരാമർശം ഷംസീറിൽ നിന്നുണ്ടായത്. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ബഹളംവച്ചു. പത്ത് വർഷത്തോളം ലോക്സഭാംഗമായിരുന്ന വ്യക്തിയാണ് സ്പീക്കറെന്നും അദ്ദേഹത്തെ നിങ്ങളെന്ന് വിളിച്ചത്…
Read More