ഷാനവാസിനെ തല്ലാന്‍ വരെ തോന്നിയിട്ടുണ്ട് ! എന്നാല്‍ അടുത്ത സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയായിരുന്നു; വെളിപ്പെടുത്തലുമായി സ്വാസിക…

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സ്വാസിക. സിനിമയിലെന്ന പോലെ മിനിസ്‌ക്രീനിലും സ്വാസിക താരമാണ്. സ്വാസിക-ഷാനവാസ് ജോഡി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്. ഇരുവരും ഒന്നിച്ചെത്തിയ സീത എന്ന പരമ്പര ഏറെ ശ്രദ്ധ നേടി. ഇരുവരും ഒന്നിച്ചുള്ള റെഡ് കാര്‍പെറ്റ് ഷോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണെന്ന് സ്വാസിക പറയുന്നു. ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമില്ലായിരുന്നു, താന്‍ ദേഷ്യപ്പെട്ട് നില്‍ക്കുമ്പോള്‍ ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ കൈപിടിച്ച് പോവുകയായിരുന്നു. സ്‌ക്രീനിലെ ആ കെമിസ്ട്രിക്ക് കാരണം സൗഹൃദമാണ്. കൂടെ വേറൊരു അഭിനേതാവാണ് നിന്ന് അഭിനയിക്കുന്നത് എന്ന തരത്തിലുള്ള തോന്നലുകളൊന്നും ഉണ്ടാവാറില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വഭാവികമായ അടുപ്പം കൊണ്ടുവരാന്‍ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് സഹായിച്ചിരുന്നു. ഏതെങ്കിലും സീന്‍…

Read More

പരിപാടി സ്ഥലത്ത് എന്നെ കാത്ത് ഗുണ്ടകളുമായി ആദിത്യന്‍ നില്‍പ്പുണ്ടായിരുന്നു ! ഇത്രയും വിഷം മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് നടന്‍ ഷാനവാസ്…

അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. നിരവധി പേരാണ് ആദിത്യനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചിലരാവട്ടെ അമ്പിളി ദേവിയെ കുറ്റപ്പെടുത്തുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. ഇപ്പോഴിതാ നടന്‍ ഷാനവാസും ആദിത്യനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സീത എന്ന സീരിയലില്‍ രുദ്രന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷാനവാസ്. തന്നെ അപായപ്പെടുത്തുവാന്‍ ആദിത്യന്‍ ഗുണ്ടാസംഘവുമായെത്തിയെന്ന വെളിപ്പെടുത്തലാണ് ഷാനവാസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സീത സീരിയലില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനു പിന്നില്‍ കൡച്ചതും ആദിത്യനായിരുന്നുവെന്നും സംവിധായകനെതിരേ വധഭീഷണി ഉയര്‍ത്തിയതും ഇയാള്‍ തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷാനവാസ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും കുടുംബജീവിതത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും ഷാനവാസ് പറയുന്നു. തനിക്കെതിരേ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങളുടെ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അമ്പിളിദേവിയോടുള്ള ബഹുമാനം ഒന്നു കൊണ്ടു മാത്രമാണ് ഇത്രയും കാലം ക്ഷമിച്ചതെന്നും ഇനി…

Read More